---
title: "കുറ്റിയിൽ പീടികയിൽ ബസ് കാത്തുനിന്ന യാത്രക്കാരിയെ താർ ജീപ്പ് ഇടിച്ചുതെറിപ്പിച്ചു; പയ്യോളി പോലീസ് കേസെടുത്തു"
english_title: "CONTENT HIGHLIGHTS:- A passenger waiting for a bus was hit and run over by a Thar jeep-new"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361632/content-highlights-a-passenger-waiting-for-a-bus-was-hit-and-run-over-by-a-thar-jeep-new"
published_at: "2026-05-25T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a140a8c8429a_accidentt.jpg"
keywords: ["Latest News", "Accident", "Payyoli"]
---

# കുറ്റിയിൽ പീടികയിൽ ബസ് കാത്തുനിന്ന യാത്രക്കാരിയെ താർ ജീപ്പ് ഇടിച്ചുതെറിപ്പിച്ചു; പയ്യോളി പോലീസ് കേസെടുത്തു

> **Lead Summary:** **കൊയിലാണ്ടി: [ **കുറ്റിയിൽ പീടികയിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരിയെ അമിതവേഗതയിലെത്തിയ താർ ജീപ്പ് ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ പയ്യോളി പോലീസ് കേസെടുത്തു.

## Article Content

**കൊയിലാണ്ടി: [ **കുറ്റിയിൽ പീടികയിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരിയെ അമിതവേഗതയിലെത്തിയ താർ ജീപ്പ് ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ പയ്യോളി പോലീസ് കേസെടുത്തു.

കുട്ടിപ്പീടികയിൽ ഗീത പികെ (61)നാണ് അപകടം സംഭവിച്ചത് .കഴിഞ്ഞ മെയ് ഒന്നിന് വൈകുന്നേരം അഞ്ചരയോടെ കിഴക്കുഭാഗം സർവീസ് റോഡ് സൈഡിലുള്ള ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം.

വടകര ഭാഗത്തുനിന്നും അശ്രദ്ധമായും അമിതവേഗതയിലും മനുഷ്യജീവന് ഭീഷണിയാകുംവിധം പാഞ്ഞുവന്ന കറുപ്പ് നിറത്തിലുള്ള താർ ജീപ്പാണ് യുവതിയെ ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് നിസ്സാര പരിക്കേറ്റു.

അപകടം സംഭവിച്ച ഉടൻ തന്നെ പരിക്കേറ്റ യുവതിയെ റോഡിൽ ഉപേക്ഷിച്ച് താർ ജീപ്പ് നിർത്താതെ ഓടിച്ചുപോവുകയായിരുന്നു.

**
**

**

**

**

**

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും, അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതിനുമെതിരെ പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**
**

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361632/content-highlights-a-passenger-waiting-for-a-bus-was-hit-and-run-over-by-a-thar-jeep-new)