---
title: "അനാഥരാകുന്ന ഭിന്നശേഷി കുട്ടികൾക്കായി 'സിറാസ് റിഹാബ് വില്ലേജ്'; പുറക്കാട് ശാന്തി സദനത്തിൽ പ്രൗഢമായ തുടക്കം"
english_title: "CONTENT HIGHLIGHTS:- Siras Rehab Village for differently abled children"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361611/content-highlights-siras-rehab-village-for-differently-abled-children"
published_at: "2026-05-25T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13f9b13dbc2_koyi8.jpg"
keywords: ["Latest News", "Payyoli", "Siras Rehab Village", "Purakkad"]
---

# അനാഥരാകുന്ന ഭിന്നശേഷി കുട്ടികൾക്കായി 'സിറാസ് റിഹാബ് വില്ലേജ്'; പുറക്കാട് ശാന്തി സദനത്തിൽ പ്രൗഢമായ തുടക്കം

> **Lead Summary:** **പയ്യോളി: [** ഭിന്നശേഷി സൗഹൃദമായ ഒരു പൊതുസമൂഹം കെട്ടിപ്പടുക്കുന്നതിനും ഭിന്നശേഷി സ്ഥാപനങ്ങളെ ചേർത്തുനിർത്തുന്നതിനും സർക്കാരും സമൂഹവും ഒരേപോലെ മുന്നോട്ടുവരണമെന്ന് പ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരൻ അഭിപ്രായപ്പെട്ടു.

## Article Content

**പയ്യോളി: [** ഭിന്നശേഷി സൗഹൃദമായ ഒരു പൊതുസമൂഹം കെട്ടിപ്പടുക്കുന്നതിനും ഭിന്നശേഷി സ്ഥാപനങ്ങളെ ചേർത്തുനിർത്തുന്നതിനും സർക്കാരും സമൂഹവും ഒരേപോലെ മുന്നോട്ടുവരണമെന്ന് പ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരൻ അഭിപ്രായപ്പെട്ടു.

ഭിന്നശേഷിക്കാരായ മക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സർക്കാർ കൃത്യമായൊരു ഭിന്നശേഷി നയം രൂപവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മേപ്പയ്യൂർ പഞ്ചായത്തിലെ വിളയാട്ടൂരിൽ 14.5 ഏക്കർ സ്ഥലത്ത് ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് അഡ്വാൻസ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഒരുങ്ങുന്ന 'സിറാസ് റിഹാബ് വില്ലേജി'ന്റെ വിഷൻ ലോഞ്ചിങ് പരിപാടി പുറക്കാട് ശാന്തി സദനം ക്യാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷി വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയും, മാതാപിതാക്കൾക്ക് ശേഷം അനാഥരാക്കപ്പെടുന്ന കുട്ടികളുടെ പുനരധിവാസവും ലക്ഷ്യമിട്ടാണ് ഈ ബൃഹത്തായ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

ചടങ്ങിൽ ദി ഹിന്ദു മുൻ റസിഡന്റ് എഡിറ്റർ സി. ഗൗരിദാസൻ നായർ മുഖ്യപ്രഭാഷണം നടത്തി. ശാന്തി സദനത്തിലെ ജീവനക്കാരെ എ.ഇ.ഒ കെ.വി. പ്രേമചന്ദ്രനും, ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളെ ജില്ലാ പഞ്ചായത്ത് അംഗം മിസ്ഹബ് കീഴരിയൂരും ആദരിച്ചു.

പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. നിബിത, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി പി.പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദിൽ മുണ്ടിയത്ത്, വാർഡ് മെമ്പർ നിഷ മേക്കോത്ത് എന്നിവരുൾപ്പെടെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ, നൂറുദ്ദീൻ മതിലകം, റിയാസ് കൊടുങ്ങല്ലൂർ, ദിനാർ ഹുസൈൻ ഹാജി, ഡോ. സഫ്ന, ഡോ. ഷമില, മായ എസ്, സി. ഹബീബ് മസൂദ്, ബഷീർ മേലടി, രാജൻ കൊളാവിപ്പാലം, കെ. അബ്ദുറഹ്‌മാൻ, ഷാമിർ പി.വി, ബഷീർ തിക്കോടി എന്നിവരും ആശംസകൾ നേർന്നു.

പി.ടി. ഹനീഫ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശാന്തി സദനത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. സുരേഷ് ചങ്ങാടത്ത് സ്വാഗതവും സലാം ഹാജി നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361611/content-highlights-siras-rehab-village-for-differently-abled-children)