---
title: "കൊയിലാണ്ടിയിൽ ശക്തമായ ഇടിമിന്നൽ; പുളിയഞ്ചേരിയിൽ വീടിന് വൻ നാശനഷ്ടം, ഗൃഹോപകരണങ്ങൾ കരിഞ്ഞുണങ്ങി"
english_title: "CONTENT HIGHLIGHTS:- Strong thunderstorm in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361593/content-highlights-strong-thunderstorm-in-koyilandy"
published_at: "2026-05-25T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13f5e16b294_KOYI6.jpg"
keywords: ["Latest News", "Koyilandy", "Massive Damage", "Strong Thunderstorm"]
---

# കൊയിലാണ്ടിയിൽ ശക്തമായ ഇടിമിന്നൽ; പുളിയഞ്ചേരിയിൽ വീടിന് വൻ നാശനഷ്ടം, ഗൃഹോപകരണങ്ങൾ കരിഞ്ഞുണങ്ങി

> **Lead Summary:** **കൊയിലാണ്ടി: [ **ശനിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ പുളിയഞ്ചേരിയിലെ തെക്കെയിൽ സജിയുടെ വീടിന് വൻ നാശനഷ്ടം സംഭവിച്ചു.

## Article Content

**കൊയിലാണ്ടി: [ **ശനിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ പുളിയഞ്ചേരിയിലെ തെക്കെയിൽ സജിയുടെ വീടിന് വൻ നാശനഷ്ടം സംഭവിച്ചു.

മിന്നലിന്റെ ആഘാതത്തിൽ വീട്ടിലെ വൈദ്യുത സ്വിച്ച് ബോർഡുകൾ, മീറ്റർ, മെയിൻ സ്വിച്ച് എന്നിവ പൂർണ്ണമായും കരിഞ്ഞു നശിച്ചു. കൂടാതെ വീടിന്റെ ഷെയ്ഡിന്റെ ഒരു ഭാഗവും കുളിമുറിയുടെ സീലിങ്ങും അടർന്നുപോയ നിലയിലാണ്.

വീട്ടുപറമ്പിലും പരിസരത്തുമുണ്ടായിരുന്ന തെങ്ങുകൾ ഉൾപ്പെടെയുള്ള നിരവധി ഫലവൃക്ഷങ്ങളും മിന്നലേറ്റ് നശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361593/content-highlights-strong-thunderstorm-in-koyilandy)