---
title: "കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ പുത്തൻ കോഴ്സുകൾ; പ്ലസ് ടുവിനൊപ്പം കേന്ദ്ര സർക്കാരിന്റെ അന്താരാഷ്ട്ര സ്കിൽ സർട്ടിഫിക്കറ്റും നേടാം"
english_title: "CONTENT HIGHLIGHTS:- New courses at Koyilandy GVHSS"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361563/content-highlights-new-courses-at-koyilandy-gvhss"
published_at: "2026-05-25T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13e0ac18506_koyi5.jpg"
keywords: ["Latest News", "Gvhss Koyilandy", "New courses"]
---

# കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ പുത്തൻ കോഴ്സുകൾ; പ്ലസ് ടുവിനൊപ്പം കേന്ദ്ര സർക്കാരിന്റെ അന്താരാഷ്ട്ര സ്കിൽ സർട്ടിഫിക്കറ്റും നേടാം

> **Lead Summary:** **കൊയിലാണ്ടി: [**[landy.truevisionnews.com) ]വിദ്യാർഥികൾക്ക് മികച്ച തൊഴിൽസാധ്യതകൾ ഉറപ്പുനൽകിക്കൊണ്ട് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ പുതിയ വെബ് ഡെവലപ്പർ സ്കിൽ കോഴ്സ് അനുവദിച്ചു.

## Article Content

**കൊയിലാണ്ടി: [**[landy.truevisionnews.com) ]വിദ്യാർഥികൾക്ക് മികച്ച തൊഴിൽസാധ്യതകൾ ഉറപ്പുനൽകിക്കൊണ്ട് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ പുതിയ വെബ് ഡെവലപ്പർ സ്കിൽ കോഴ്സ് അനുവദിച്ചു.

ഈ അധ്യയന വർഷം മുതൽ തന്നെ വിദ്യാർഥികൾക്ക് ഈ കോഴ്സിൽ പഠനം ആരംഭിക്കാവുന്നതാണ്. നിലവിൽ വിജയകരമായി നടന്നുവരുന്ന എഫ്.ടി.സി.പി, ടി.ടി.ഐ എന്നീ കമ്പ്യൂട്ടർ സ്കിൽ കോഴ്സുകൾക്ക് പുറമെയാണ് പുത്തൻ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന വെബ് ഡെവലപ്പർ കോഴ്സ് കൂടി സ്കൂളിലേക്ക് എത്തുന്നത്.

കൂടാതെ, പി.ജി.എൽ കോഴ്സ് ഇനിമുതൽ സിവിൽ കൺസ്ട്രക്ഷൻ വിഭാഗത്തിലെ 'ഡ്രാഫ്റ്റ്സ്മാൻ സിവിൽ വർക്ക്സ്' (സി.സി.ഡബ്ല്യു) എന്ന പേരിൽ പുതിയ കോഴ്സായും ഇവിടെ പഠിപ്പിക്കും.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയോടൊപ്പം ഏതെങ്കിലും ഒരു വൊക്കേഷണൽ വിഷയം കൂടി തിരഞ്ഞെടുത്തു പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.

ഈ കോഴ്സുകൾ പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാരിന്റെ പ്ലസ് ടു സർട്ടിഫിക്കറ്റിനൊപ്പം കേന്ദ്ര സർക്കാരിന്റെ അന്താരാഷ്ട്ര സ്കിൽ സർട്ടിഫിക്കറ്റുകൂടി ഒരേസമയം സ്വന്തമാക്കാം എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.

കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി മേയ് 25 മുതൽ ഓൺലൈനായി അപേക്ഷിച്ചു തുടങ്ങാം. അപേക്ഷ സമർപ്പിക്കുന്നതിനായി സ്കൂളിൽ പ്രത്യേക ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഈ ഹെൽപ്പ് ഡെസ്ക് വഴി തികച്ചും സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 9846249370, 9567967174 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361563/content-highlights-new-courses-at-koyilandy-gvhss)