---
title: "കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ ഗസ്റ്റ് അധ്യാപക അഭിമുഖം മാറ്റിവെച്ചു"
english_title: "CONTENT HIGHLIGHTS:- Guest teacher interview postponed"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361551/content-highlights-guest-teacher-interview-postponed"
published_at: "2026-05-25T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13da566d8e0_koyi4.jpg"
keywords: ["Latest News", "Interview Was Postponed", "Koyilandy", "Gvhss Koyilandy"]
---

# കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ ഗസ്റ്റ് അധ്യാപക അഭിമുഖം മാറ്റിവെച്ചു

> **Lead Summary:** **കൊയിലാണ്ടി:[ ** ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ പ്ലസ് ടു വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് നടത്താനിരുന്ന ഗസ്റ്റ് അധ്യാപക അഭിമുഖത്തിന്റെ തീയതി മാറ്റി നിശ്ചയിച്ചു.

## Article Content

**കൊയിലാണ്ടി:[ ** ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ പ്ലസ് ടു വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് നടത്താനിരുന്ന ഗസ്റ്റ് അധ്യാപക അഭിമുഖത്തിന്റെ തീയതി മാറ്റി നിശ്ചയിച്ചു.

എച്ച്.എസ്.എസ്.ടി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സീനിയർ, എച്ച്.എസ്.എസ്.ടി സോഷ്യോളജി സീനിയർ, എച്ച്.എസ്.എസ്.ടി മലയാളം (ജൂനിയർ) എന്നീ തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനായുള്ള അഭിമുഖമാണ് മാറ്റിവെച്ചത്.

മേയ് 28-ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം അന്ന് പൊതുഅവധിയായ സാഹചര്യത്തിലാണ് പുതുക്കിയ തീയതിയിലേക്ക് മാറ്റിയത്.

ഇതനുസരിച്ച് മേയ് 29-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ചായിരിക്കും പുതുക്കിയ അഭിമുഖം നടക്കുകയെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361551/content-highlights-guest-teacher-interview-postponed)