---
title: "കൊയിലാണ്ടിയിൽ കോടതി ജീവനക്കാരുടെ കുടുംബസംഗമം സംഘടിപ്പിച്ചു "
english_title: "CONTENT HIGHLIGHTS:- Family reunion of court employees"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361546/content-highlights-family-reunion-of-court-employees"
published_at: "2026-05-25T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13d6ec3935a_koyi2.jpg"
keywords: ["Latest News", "Koyilandy", "Family Reunion of Court employees"]
---

# കൊയിലാണ്ടിയിൽ കോടതി ജീവനക്കാരുടെ കുടുംബസംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **കൊയിലാണ്ടി: [**കൊയിലാണ്ടിയിൽ കോടതി ജീവനക്കാരുടെ ആഭിമുഖ്യത്തിൽ വിപുലമായ കുടുംബസംഗമം സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: [**കൊയിലാണ്ടിയിൽ കോടതി ജീവനക്കാരുടെ ആഭിമുഖ്യത്തിൽ വിപുലമായ കുടുംബസംഗമം സംഘടിപ്പിച്ചു.

ജില്ലാ പ്രിൻസിപ്പൽ ജഡ്ജി വി. എസ്. ബിന്ദുകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. എം. മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വി. എസ്. വിശാഖ് മുഖ്യാതിഥിയായി പങ്കെടുത്തു.

കോടതി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലായി മാറിയ ചടങ്ങിൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കെ. കാർത്തിക, ബാർ അസോസിയേഷൻ സെക്രട്ടറി വി. പി. വിനോദ്, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ജെതിൻ എന്നിവർ ആശംസകൾ നേർന്നു.

കെ. കെ. നാരായണൻ, എൻ. അമൃത, കെ. എം. ദിലീപ്, ടി. സുനിൽ എന്നിവരും പരിപാടിയിൽ സന്നിഹിതരാവുകയും സംസാരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361546/content-highlights-family-reunion-of-court-employees)