---
title: "ഉള്ളേരി മുണ്ടോത്ത് വളവിൽ വൻ അപകടം: കാർ ഇടിച്ച് വീടിന്റെ മതിൽ തകർന്നു; ദമ്പതികൾക്ക് പരിക്ക്"
english_title: "CONTENT HIGHLIGHTS :- Major accident at Mundoth bend in Ulleri"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361540/content-highlights-major-accident-at-mundoth-bend-in-ulleri"
published_at: "2026-05-25T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13d518a8407_koyi1.jpg"
keywords: ["Latest News", "Ulliyeri", "Car Accident"]
---

# ഉള്ളേരി മുണ്ടോത്ത് വളവിൽ വൻ അപകടം: കാർ ഇടിച്ച് വീടിന്റെ മതിൽ തകർന്നു; ദമ്പതികൾക്ക് പരിക്ക്

> **Lead Summary:** **ഉള്ളേരി: [**[ ]ബാലുശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് വീടിന്റെ മതിൽ തകർത്ത് മുറ്റത്തേക്ക് പാഞ്ഞുകയറി അപകടം.

## Article Content

**ഉള്ളേരി: [**[ ]ബാലുശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് വീടിന്റെ മതിൽ തകർത്ത് മുറ്റത്തേക്ക് പാഞ്ഞുകയറി അപകടം.

ഉള്ളേരി മുണ്ടോത്ത് വളവിൽ ഉണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന പൊയിൽക്കാവ് സ്വദേശി വേണുവും ഭാര്യയും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി.

ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടമായി റോഡരികിലെ അറഫയിൽ ജാഫറിന്റെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ശക്തമായ ആഘാതത്തിൽ മതിലു തകർത്ത് കാർ വീടിന്റെ മുറ്റത്തോളമെത്തിയാണ് നിന്നത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.

സംഭവത്തെ തുടർന്ന് ഹൈവേ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361540/content-highlights-major-accident-at-mundoth-bend-in-ulleri)