---
title: "കുട്ടികളുടെ കൂട്ടായ്മയുമായി മൂടാടി കുടുംബശ്രീ; ദ്വിദിന 'ബാലസഭ കളിക്കൂട്ടം' പരിപാടിക്ക് തുടക്കമായി"
english_title: "CONTENT HIGHLIGHTS:- 'Bala Sabha Kalikkoottam' program begins in Moodadi"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361240/content-highlights-bala-sabha-kalikkoottam-program-begins-in-moodadi"
published_at: "2026-05-23T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a116874a6ef4_koyi7.jpg"
keywords: ["Latest News", "Koyilandy", "Moodadi", "Balasabha"]
---

# കുട്ടികളുടെ കൂട്ടായ്മയുമായി മൂടാടി കുടുംബശ്രീ; ദ്വിദിന 'ബാലസഭ കളിക്കൂട്ടം' പരിപാടിക്ക് തുടക്കമായി

> **Lead Summary:** **മൂടാടി: [ **കുട്ടികളുടെ സർഗ്ഗാത്മക ശേഷിയും കൂട്ടായ്മയും വളർത്തുകയെന്ന ലക്ഷ്യത്തോടെ മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ബാലസഭ കളിക്കൂട്ടം' പരിപാടിക്ക് മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിൽ ആവേശകരമായ തുടക്കം.

## Article Content

**മൂടാടി: [ **കുട്ടികളുടെ സർഗ്ഗാത്മക ശേഷിയും കൂട്ടായ്മയും വളർത്തുകയെന്ന ലക്ഷ്യത്തോടെ മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ബാലസഭ കളിക്കൂട്ടം' പരിപാടിക്ക് മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിൽ ആവേശകരമായ തുടക്കം.

മെയ് 22, 23 തീയതികളിലായി നടക്കുന്ന ദ്വിദിന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അഖില എം.പി നിർവ്വഹിച്ചു. ബാലസഭകളിലെ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും മാനസിക ഉല്ലാസത്തിനും ഇത്തരം കൂട്ടായ്മകൾ ഏറെ ആവശ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ഒന്നാം ദിവസത്തെ ഉദ്ഘാടന യോഗത്തിൽ മൂടാടി കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി ഷീജ പി.കെ സ്വാഗതപ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സത്യൻ കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാരായ ശ്രീമതി ബീന ഗിരീഷ്, ശ്രീമതി ലീല, സി.ഡി.എസ് മെമ്പർ സെക്രട്ടറി ശ്രീ സുധീഷ് എൻ.കെ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിന് സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ശ്രീമതി വിജില വിജീഷ് നന്ദി രേഖപ്പെടുത്തി.

വിവിധ വാർഡുകളിൽ നിന്നായി 156-ഓളം ബാലസഭ കുട്ടികളാണ് ആവേശത്തോടെ ഈ കളിക്കൂട്ടം പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. കുട്ടികൾക്കൊപ്പം സി.ഡി.എസ് അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ട്.

കുട്ടികളുടെ കലാ-കായിക ശേഷികൾ പുറത്തെടുക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെ രണ്ടാം ദിവസമായ ഇന്നും (മെയ് 23) കളിക്കൂട്ടം തുടരും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361240/content-highlights-bala-sabha-kalikkoottam-program-begins-in-moodadi)