---
title: "ദേശീയപാത പണി പാതിവഴിയിൽ; ചേമഞ്ചേരിയിൽ റെയിൽവേ സ്റ്റേഷൻ റോഡ് ചെളിക്കുളമായി, ജനങ്ങൾ ദുരിതത്തിൽ"
english_title: "CONTENT HIGHLIGHTS:-NRailway station road in Chemancherry turns into a mud puddle"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361187/content-highlights-nrailway-station-road-in-chemancherry-turns-into-a-mud-puddle"
published_at: "2026-05-23T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1146913625d_ZZZZZZZZ.jpg"
keywords: ["Latest News", "Chemanchery", "National Highway"]
---

# ദേശീയപാത പണി പാതിവഴിയിൽ; ചേമഞ്ചേരിയിൽ റെയിൽവേ സ്റ്റേഷൻ റോഡ് ചെളിക്കുളമായി, ജനങ്ങൾ ദുരിതത്തിൽ

> **Lead Summary:** **ചേമഞ്ചേരി: [**ദേശീയപാത വികസന ജോലികൾ പാതിവഴിയിലായതോടെ ചേമഞ്ചേരി റെയിൽവേ സ്റ്റേഷനും ഹൈവേക്കും നടുവിലുള്ള യാത്രാറോഡ് ചെളിക്കുളമായി.

## Article Content

**ചേമഞ്ചേരി: [**ദേശീയപാത വികസന ജോലികൾ പാതിവഴിയിലായതോടെ ചേമഞ്ചേരി റെയിൽവേ സ്റ്റേഷനും ഹൈവേക്കും നടുവിലുള്ള യാത്രാറോഡ് ചെളിക്കുളമായി.

ആഴ്ചകളായി റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതു മൂലം ജനങ്ങൾ ദുരിതത്തിലാണ്. പ്രായമായവരും സ്കൂൾ കുട്ടികളുമടക്കം പ്രദേശവാസികൾക്ക് ബസ് സർവീസുകളെയും മറ്റ് വാഹനസൗകര്യങ്ങളെയും ആശ്രയിക്കാൻ ആകെയുള്ള ഏക വഴിയാണിത്.

ഒരാഴ്ചയായി മഴ പെയ്യാതിരുന്നിട്ടും റോഡിലെ വെള്ളക്കെട്ട് പൂർണ്ണമായി മാറിയിട്ടില്ലാത്ത അവസ്ഥയാണ്. ഒരു കനത്ത മഴ കൂടി പെയ്താൽ ഈ വഴിയിലൂടെയുള്ള യാത്ര പൂർണ്ണമായും തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.

നിലവിൽ നാട്ടുകാർ തന്നെ മുൻകൈയെടുത്ത് റോഡിലിട്ട കൂറ്റൻ പാറക്കല്ലുകളിൽ ചവിട്ടിയാണ് പ്രദേശവാസികൾ സാഹസികമായി യാത്ര ചെയ്യുന്നത്. ഒന്നാം വാർഡ് മെമ്പർ സത്യനും നാട്ടുകാരും അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടും ഇതുവരെ യാതൊരുവിധ പരിഹാര നടപടികളും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്.

വിഷയത്തിൽ അടിയന്തരമായി അധികൃതർ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361187/content-highlights-nrailway-station-road-in-chemancherry-turns-into-a-mud-puddle)