---
title: "ഉള്ള്യേരിയിൽ തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; കൊയിലാണ്ടി ഫയർഫോഴ്സ് പൂട്ട് തകർത്ത് അകത്തുകയറി തീയണച്ചു"
english_title: "CONTENT HIGHLIGHTS:- Gas cylinder catches fire in thatched shop in Ullyeri"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361179/content-highlights-gas-cylinder-catches-fire-in-thatched-shop-in-ullyeri"
published_at: "2026-05-23T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11434441f75_koyi4.jpg"
keywords: ["Latest News", "Ulliyeri", "Caught Fire", "Fire Force", "Koyilandy"]
---

# ഉള്ള്യേരിയിൽ തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; കൊയിലാണ്ടി ഫയർഫോഴ്സ് പൂട്ട് തകർത്ത് അകത്തുകയറി തീയണച്ചു

> **Lead Summary:** **ഉള്ള്യേരി: [ **ഉള്ള്യേരി മുണ്ടോത്ത് തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് പുലർച്ചെ തീപിടിച്ചു. മുണ്ടോത്ത് പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന നാറാത്ത് റഫീക്കിന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അപകടമുണ്ടായത്.

## Article Content

**ഉള്ള്യേരി: [ **ഉള്ള്യേരി മുണ്ടോത്ത് തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് പുലർച്ചെ തീപിടിച്ചു. മുണ്ടോത്ത് പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന നാറാത്ത് റഫീക്കിന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അപകടമുണ്ടായത്.

കടയുടെ അടുക്കള ഭാഗത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന്റെ ട്യൂബ് വാൽവിലേക്ക് തീ പടരുകയും ആളിക്കത്തുകയുമായിരുന്നു. വിവരമറിഞ്ഞ് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് വലിയൊരു അപകടം ഒഴിവാക്കിയത്.

തട്ടുകടയുടെ പൂട്ട് തകർത്ത് അകത്തുകടന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ സിലിണ്ടറിന്റെ റെഗുലേറ്റർ ഓഫ് ചെയ്ത ശേഷമാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് മറ്റ് അപകടസാധ്യതകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് സംഘം മടങ്ങിയത്.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജി ഐ.യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി., ജിനീഷ് കുമാർ, ബിനീഷ് കെ., അനൂപ് എൻ.പി., ഹോംഗാർഡ് രാജേഷ് കെ.പി. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361179/content-highlights-gas-cylinder-catches-fire-in-thatched-shop-in-ullyeri)