---
title: "പ്രമുഖ ലൈബ്രറി പ്രവർത്തകൻ സി. കുഞ്ഞമ്മദിനെ കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അനുസ്മരിച്ചു"
english_title: "CONTENT HIGHLIGHTS:- Koyilandy Taluk Library Council commemorates C. Kunjammadam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361177/content-highlights-koyilandy-taluk-library-council-commemorates-c-kunjammadam"
published_at: "2026-05-23T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11413e4b7a4_koyi3.jpg"
keywords: ["Latest News", "C. Kunjhammad", "Commemoration", "Koyillandy"]
---

# പ്രമുഖ ലൈബ്രറി പ്രവർത്തകൻ സി. കുഞ്ഞമ്മദിനെ കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അനുസ്മരിച്ചു

> **Lead Summary:** **കൊയിലാണ്ടി: [** താലൂക്കിലെ മികവുറ്റ ലൈബ്രറി പ്രവർത്തകനും സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ അംഗവുമായിരുന്ന സി. കുഞ്ഞമ്മദിനെ കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അനുസ്മരിച്ചു.

## Article Content

**കൊയിലാണ്ടി: [** താലൂക്കിലെ മികവുറ്റ ലൈബ്രറി പ്രവർത്തകനും സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ അംഗവുമായിരുന്ന സി. കുഞ്ഞമ്മദിനെ കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അനുസ്മരിച്ചു.

അനുസ്മരണ യോഗത്തിന്റെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ. ചന്ദ്രൻ നിർവ്വഹിച്ചു. താലൂക്ക് പ്രസിഡന്റ് എൻ. ആലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി എൻ. വി. ബാലൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കന്മന ശ്രീധരൻ ചടങ്ങിൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.

ലൈബ്രറി പ്രസ്ഥാനത്തിന് സി. കുഞ്ഞമ്മദ് നൽകിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് എൻ. ശങ്കരൻ, ജി. കെ. വത്സല, കെ. നാരായണൻ, പി. കെ. ഭരതൻ, കെ. ദാമോദരൻ, കെ. പി. രാധാകൃഷ്ണൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. താലൂക്ക് സെക്രട്ടറി പി. വേണു സ്വാഗതം പറഞ്ഞ ചടങ്ങിന് പി. കെ. രഘുനാഥ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361177/content-highlights-koyilandy-taluk-library-council-commemorates-c-kunjammadam)