---
title: "തപാൽ പെട്ടിയിലൂടെ പ്രവേശനോത്സവ ക്ഷണം; പുതിയ തലമുറയ്ക്ക് കത്തെഴുത്ത് പരിചയപ്പെടുത്തി പെരുവട്ടൂർ എൽപി സ്കൂൾ"
english_title: "CONTENT HIGHLIGHT:- Peruvattoor LP School introduces letter writing to the new generation"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361171/content-highlight-peruvattoor-lp-school-introduces-letter-writing-to-the-new-generation"
published_at: "2026-05-23T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a113ed620997_koyi1.jpg"
keywords: ["Latest News", "Koyilandy", "Welcome Ceremony", "Peruvattoor LP School"]
---

# തപാൽ പെട്ടിയിലൂടെ പ്രവേശനോത്സവ ക്ഷണം; പുതിയ തലമുറയ്ക്ക് കത്തെഴുത്ത് പരിചയപ്പെടുത്തി പെരുവട്ടൂർ എൽപി സ്കൂൾ

> **Lead Summary:** **കൊയിലാണ്ടി: [** പുതുതലമുറയ്ക്ക് പോസ്റ്റ് കാർഡും തപാൽ സംവിധാനങ്ങളും പരിചയപ്പെടുത്തുക എന്ന വേറിട്ട ലക്ഷ്യത്തോടെ വിദ്യാർഥികൾക്കായി കൗതുകമുണർത്തുന്ന പ്രവേശനോത്സവ ക്ഷണക്കത്തുമായി പെരുവട്ടൂർ എൽപി സ്കൂൾ.

## Article Content

**കൊയിലാണ്ടി: [** പുതുതലമുറയ്ക്ക് പോസ്റ്റ് കാർഡും തപാൽ സംവിധാനങ്ങളും പരിചയപ്പെടുത്തുക എന്ന വേറിട്ട ലക്ഷ്യത്തോടെ വിദ്യാർഥികൾക്കായി കൗതുകമുണർത്തുന്ന പ്രവേശനോത്സവ ക്ഷണക്കത്തുമായി പെരുവട്ടൂർ എൽപി സ്കൂൾ.

ജൂൺ ഒന്നിന് സ്കൂളിലെത്തുന്ന എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള ഇരുന്നൂറോളം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് സ്കൂൾ അധികൃതർ പോസ്റ്റ് കാർഡിലൂടെ നേരിട്ട് ക്ഷണക്കത്തുകൾ അയക്കുന്നത്.

അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് രണ്ടു ദിവസത്തെ കഠിനാധ്വാനത്തിലൂടെയാണ് കുട്ടികളുടെ മേൽവിലാസങ്ങൾ നേരിട്ടെഴുതി ഈ കത്തുകൾ തയ്യാറാക്കിയത്. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ബാഗ്, കുട, പുസ്തകങ്ങൾ, യൂണിഫോം എന്നിവയുൾപ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും സ്കൂളിൽ ഇതിനകം പൂർത്തിയായിട്ടുണ്ട്.

പെരുവട്ടൂർ പോസ്റ്റ് ഓഫീസിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് രാജഗോപാലൻ, അധ്യാപകരായ ബാസിൽ, അതുല്യ, ജൂലി, പിടിഎ പ്രസിഡന്റ് ടി പി ഷിജു, റോസ്സ എന്നിവർ പങ്കെടുത്തു.

ജൂൺ ഒന്നിന് നടക്കുന്ന പ്രവേശനോത്സവത്തിൽ നഗരസഭാ സ്ഥിരംസമിതി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി, കൗൺസിലർമാരായ ദിനേശൻ, രമേശൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361171/content-highlight-peruvattoor-lp-school-introduces-letter-writing-to-the-new-generation)