---
title: "ചേമഞ്ചേരിയിൽ വീടിന് സമീപത്തെ ഓടയിൽ പോത്ത് വീണു; വൻ രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു!"
english_title: "content highlights Buffalo falls into a drain near a house in Chemancherry"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/361058/content-highlights-buffalo-falls-into-a-drain-near-a-house-in-chemancherry"
published_at: "2026-05-22T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1038c9adea4_27.jpg"
keywords: ["Latest News", "Koyilandy", "Chemanchery"]
---

# ചേമഞ്ചേരിയിൽ വീടിന് സമീപത്തെ ഓടയിൽ പോത്ത് വീണു; വൻ രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു!

> **Lead Summary:** **കൊയിലാണ്ടി: [**[ ]ചേമഞ്ചേരിയിൽ അബദ്ധത്തിൽ ആഴമേറിയ ഓടയിൽ അകപ്പെട്ടുപോയ പോത്തിനെ ഫയർഫോഴ്‌സ് സംഘം സമയോചിതമായ ഇടപെടലിലൂടെ രക്ഷപെടുത്തി.

## Article Content

**കൊയിലാണ്ടി: [**[ ]ചേമഞ്ചേരിയിൽ അബദ്ധത്തിൽ ആഴമേറിയ ഓടയിൽ അകപ്പെട്ടുപോയ പോത്തിനെ ഫയർഫോഴ്‌സ് സംഘം സമയോചിതമായ ഇടപെടലിലൂടെ രക്ഷപെടുത്തി.

തുവ്വക്കോട് കൊല്ലാറ സ്വദേശി ഹമീദ് വളർത്തുന്ന പോത്താണ് വീടിന് സമീപത്തുള്ള ഓടയിൽ വീണത്. പോത്ത് ഓടയിൽ നിന്നും സ്വയം കയറാനാകാത്ത വിധം കുടുങ്ങിയതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അടിയന്തരമായി സ്ഥലത്തെത്തുകയായിരുന്നു.

സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ ഷിജി.ഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പ്രത്യേക റോപ്പും കൗ ഹോസും (Cow Hose) ഉപയോഗിച്ച് ഏറെ പ്രയത്നിച്ചാണ് പോത്തിനെ പരിക്കുകളൊന്നുമേൽക്കാതെ സുരക്ഷിതമായി പുറത്തെടുത്തത്.

ഫയർ ഓഫീസർമാരായ ജിനീഷ് കുമാർ, ബിനീഷ്.കെ, അനൂപ് എൻ.പി, ഇന്ദ്രജിത്ത്.ഐ, ഹോം ഗാർഡ് സുധീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. അഗ്നിരക്ഷാസേനയുടെ കൃത്യസമയത്തുള്ള ഇടപെടലിന് ഉടമസ്ഥനും നാട്ടുകാരും നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/361058/content-highlights-buffalo-falls-into-a-drain-near-a-house-in-chemancherry)