---
title: "കീഴരിയൂരിൽ ശിൽപ്പനിർമാണ പഠനക്യാമ്പ് സമാപിച്ചു; കുട്ടികൾക്ക് പുത്തനനുഭവമായി ശിൽപ്പശാല"
english_title: "content highlights Sculpture study camp concludes in Keezhariyur"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360974/content-highlights-sculpture-study-camp-concludes-in-keezhariyur"
published_at: "2026-05-22T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ff95a7541f_12.jpg"
keywords: ["Latest News", "Koyilandy", "Sculpture Study Camp"]
---

# കീഴരിയൂരിൽ ശിൽപ്പനിർമാണ പഠനക്യാമ്പ് സമാപിച്ചു; കുട്ടികൾക്ക് പുത്തനനുഭവമായി ശിൽപ്പശാല

> **Lead Summary:** **കൊയിലാണ്ടി: [**കീഴരിയൂർ ട്രയാംഗിൾ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സ്, തൃപ്പൂണിത്തുറ ആർ.എൽ.വി. മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് ഗവ. കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശിൽപ്പനിർമാണ പഠനക്യാമ്പ് കുട്ടികൾക്ക് പുത്തനനുഭവമായി.

## Article Content

**കൊയിലാണ്ടി: [**കീഴരിയൂർ ട്രയാംഗിൾ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സ്, തൃപ്പൂണിത്തുറ ആർ.എൽ.വി. മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് ഗവ. കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശിൽപ്പനിർമാണ പഠനക്യാമ്പ് കുട്ടികൾക്ക് പുത്തനനുഭവമായി.

കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബു ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. എ.പി. അസിസ്, ഇ.എം. മനോജ്, ശ്രീനി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കായി കലാരംഗത്തെ പ്രമുഖരായ രഞ്ജിത്ത് പട്ടാണിപ്പാറ, താനിയ എറണാകുളം, വിസ്മയ കണ്ണൂർ, ധ്രുവദ സഞ്ജീവ്, അക്ഷര തളിപ്പറമ്പ്, ദിനേശ് നക്ഷത്ര, സായ് പ്രകാശ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു.

തുടർന്ന് നടന്ന ആവേശകരമായ സമാപന യോഗത്തിന്റെ ഉദ്ഘാടനം ഡോ. മോഹനൻ നടുവത്തൂർ നിർവഹിച്ചു. ചടങ്ങിൽ മാലത്ത് സുരേഷ്, പ്രകാശൻ കണ്ണോത്ത്, സി.എം. കുഞ്ഞിമൊയ്തി, റഷീദ് പാലേരി, ടി. രമേശൻ, സി.ടി. വത്സൻ, സജീവ് കീഴരിയൂർ എന്നിവർ സംസാരിച്ചു.

ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എം.എം. രവീന്ദ്രൻ നിർവഹിച്ചു. പഠനക്യാമ്പിന്റെ ഭാഗമായി കുട്ടികൾ സ്വയം നിർമിച്ച വൈവിധ്യമാർന്ന ശിൽപ്പങ്ങളുടെ പ്രദർശനവും ഇതോടൊപ്പം ഒരുക്കിയിരുന്നു. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360974/content-highlights-sculpture-study-camp-concludes-in-keezhariyur)