---
title: "അരങ്ങും അണിയറയും സംസ്ഥാന സമ്മേളനം 28-ന് പൂക്കാട് കലാലയത്തിൽ"
english_title: "content highlights State conference in full swing at Pookad College"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360969/content-highlights-state-conference-in-full-swing-at-pookad-college"
published_at: "2026-05-22T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ff72b33a4f_10.jpg"
keywords: ["Latest News", "Pookkad", "Arangum Aniyarayum"]
---

# അരങ്ങും അണിയറയും സംസ്ഥാന സമ്മേളനം 28-ന് പൂക്കാട് കലാലയത്തിൽ

> **Lead Summary:** **കൊയിലാണ്ടി: [**[ ]പ്രൊഫഷണൽ നാടക നടിനടന്മാരുടെയും അണിയറ പ്രവർത്തകരുടെയും കൂട്ടായ്മയായ ‘അരങ്ങും അണിയറയും’ സംഘടനയുടെ ഏഴാമത് സംസ്ഥാന സമ്മേളനം ഈ വരുന്ന 28-ന് പൂക്കാട് കലാലയം ഹാളിൽ വെച്ച് നടക്കും.

## Article Content

**കൊയിലാണ്ടി: [**[ ]പ്രൊഫഷണൽ നാടക നടിനടന്മാരുടെയും അണിയറ പ്രവർത്തകരുടെയും കൂട്ടായ്മയായ ‘അരങ്ങും അണിയറയും’ സംഘടനയുടെ ഏഴാമത് സംസ്ഥാന സമ്മേളനം ഈ വരുന്ന 28-ന് പൂക്കാട് കലാലയം ഹാളിൽ വെച്ച് നടക്കും.

അന്ന് രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രമുഖ നാടക-സിനിമാ പ്രവർത്തകൻ നൗഷാദ് ഇബ്രാഹിം നിർവഹിക്കും. സംഘടനയുടെ പ്രസിഡന്റ് സുധീർ രാജഗിരി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

പ്രൊഫഷണൽ നാടക രംഗത്തെ പ്രതിഭകളെയും അണിയറ ശില്പികളെയും ഒരുമിപ്പിക്കുന്ന വിപുലമായ പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. തുടർന്ന് വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം കെ. പ്രവീൺ കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

പ്രശസ്ത സിനിമാ-നാടക പ്രവർത്തക ഡോ. നിധിന്യ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കായി സംഘടന ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ പ്രമുഖ കലാകാരന്മാരായ ബാലുശ്ശേരി സരസയ്ക്കും ഗോപൻ പെരുമ്പാവൂരിനും ചടങ്ങിൽ വെച്ച് സമർപ്പിക്കും.

ഇതിനൊപ്പം അണിയറ പ്രവർത്തകരുടെ കുടുംബസംഗമം, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അനുമോദന സദസ്സ് എന്നിവയും അരങ്ങേറും. തുടർന്ന് കനിവ് ആർട്സ് ആൻഡ് ചാരിറ്റി ഗുരുവായൂർ അവതരിപ്പിക്കുന്ന 'മത്തായിയുടെ മരണം' എന്ന ദ്വയാംഗ നാടകവും വേദിയിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ശിവജി ഗുരുവായൂർ, ബിജു രാജഗിരി, സുധീർ ബാബു, വിജയൻ ചാത്തന്നൂർ, ഷനിത് മാധവിക എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360969/content-highlights-state-conference-in-full-swing-at-pookad-college)