---
title: "പി.എ. മുഹമ്മദ് റിയാസിനെതിരായ അധിക്ഷേപം: കൊയിലാണ്ടിയിൽ സി.പി.ഐ(എം) പ്രതിഷേധ പ്രകടനം"
english_title: "CONTENT HIGHLIGHTS CPI(M) protest demonstration in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360753/content-highlights-cpim-protest-demonstration-in-koyilandy"
published_at: "2026-05-21T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e9cf7a15bf_11.jpg"
keywords: ["Latest News", "Koyilandy", "Protest Demonstration"]
---

# പി.എ. മുഹമ്മദ് റിയാസിനെതിരായ അധിക്ഷേപം: കൊയിലാണ്ടിയിൽ സി.പി.ഐ(എം) പ്രതിഷേധ പ്രകടനം

> **Lead Summary:** **കൊയിലാണ്ടി: [** യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെ ചോദ്യം ചെയ്ത സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ. മുഹമ്മദ് റിയാസിനെതിരെ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം.

## Article Content

**കൊയിലാണ്ടി: [** യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെ ചോദ്യം ചെയ്ത സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ. മുഹമ്മദ് റിയാസിനെതിരെ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം.

സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരത്തിൽ ശക്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പാർട്ടി നേതാക്കൾക്കെതിരെ വ്യക്തിഹത്യ നടത്താനുള്ള നീക്കങ്ങൾക്കെതിരെ ജനവികാരം ശക്തമാണെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രകടനം.

കൊയിലാണ്ടി നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് പ്രമുഖ നേതാക്കളായ ടി.കെ. ചന്ദ്രൻ, എൽ.ജി. ലിജീഷ്, പി. വിശ്വൻ, കെ. ദാസൻ, കെ. ഷിജു, പി. ബാബുരാജ് എന്നിവർ മുൻകൈയെടുത്ത് നേതൃത്വം നൽകി.

ഇതിന് പുറമെ അരിക്കുളം പറമ്പത്തുനിന്ന് ആരംഭിച്ച് കുരുടിമുക്കിൽ സമാപിച്ച മറ്റൊരു പ്രതിഷേധ പ്രകടനവുമുണ്ടായി. ഈ പ്രകടനത്തിന് എ.എം. സുഗതൻ, എ.സി. ബാലകൃഷ്ണൻ, വി.എം. ഉണ്ണി, പി.പി. രമണി, സി. പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.

വരും ദിവസങ്ങളിലും അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് പാർട്ടി പ്രവർത്തകരുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360753/content-highlights-cpim-protest-demonstration-in-koyilandy)