---
title: "വി.പി. ഗംഗാധരൻ മാസ്റ്റർ അനുസ്മരണം; കൊല്ലം വിയ്യൂരിൽ വിവിധ പരിപാടികളോടെ ചരമവാർഷികം ആചരിച്ചു"
english_title: "content highlights V.P. Gangadharan Master Commemoration"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360572/content-highlights-vp-gangadharan-master-commemoration"
published_at: "2026-05-20T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d6b87e8864_nada7.jpg"
keywords: []
---

# വി.പി. ഗംഗാധരൻ മാസ്റ്റർ അനുസ്മരണം; കൊല്ലം വിയ്യൂരിൽ വിവിധ പരിപാടികളോടെ ചരമവാർഷികം ആചരിച്ചു

> **Lead Summary:** **കൊയിലാണ്ടി: [** സി.പി.ഐ(എം) ഏരിയാ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു നേതാവുമായിരുന്ന വി.പി. ഗംഗാധരൻ മാസ്റ്ററുടെ മൂന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ കൊല്ലം വിയ്യൂരിൽ ആചരിച്ചു.

## Article Content

**കൊയിലാണ്ടി: [** സി.പി.ഐ(എം) ഏരിയാ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു നേതാവുമായിരുന്ന വി.പി. ഗംഗാധരൻ മാസ്റ്ററുടെ മൂന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ കൊല്ലം വിയ്യൂരിൽ ആചരിച്ചു.

വിയ്യൂരിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗം പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ പരേതനായ ഗംഗാധരൻ മാസ്റ്ററുടെ ഫോട്ടോ അനാഛാദനം നടത്തി.

ചടങ്ങിൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. ഷിജു, അഡ്വ. കെ. സത്യൻ എന്നിവർ സംസാരിച്ചു. ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി രാവിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു.

തുടർന്ന് കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി എ.സി. ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിയിൽ പി. ബാബുരാജ്, കെ.ടി. സിജേഷ്, എം. പത്മനാഭൻ, പി.പി. രാജീവൻ, കെ.ടി. സിനേഷ്, പി.കെ. ഷൈജു തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

അനുസ്മരണത്തോട് അനുബന്ധിച്ച് എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും പൊതുജനങ്ങൾക്കായി സൗജന്യ ദന്തരോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ പി.പി. രാധാകൃഷ്ണൻ സ്വാഗതവും ടി. പ്രസന്ന നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360572/content-highlights-vp-gangadharan-master-commemoration)