---
title: "കൊയിലാണ്ടിയിൽ ദേശീയപാത ബൈപ്പാസിലെ സിഗ്നൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്"
english_title: "content highlights Biker seriously injured after falling into signal pit on bypass"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360543/content-highlights-biker-seriously-injured-after-falling-into-signal-pit-on-bypass"
published_at: "2026-05-20T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d55481e7e7_koyi2.jpg"
keywords: ["Latest news", "Biker injured", "Koyilandy"]
---

# കൊയിലാണ്ടിയിൽ ദേശീയപാത ബൈപ്പാസിലെ സിഗ്നൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

> **Lead Summary:** **കൊയിലാണ്ടി: [** മൂടാടിക്ക് സമീപം ദേശീയപാത ബൈപ്പാസിലെ ഗോപാലപുരത്ത് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനായി എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

## Article Content

**കൊയിലാണ്ടി: [** മൂടാടിക്ക് സമീപം ദേശീയപാത ബൈപ്പാസിലെ ഗോപാലപുരത്ത് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനായി എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

മൂടാടി സ്വദേശിയായ സനോജിനാണ് (37) അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തെത്തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തുകയും പരിക്കേറ്റ സനോജിനെ രക്ഷപ്പെടുത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

ഇവിടെ നിന്നും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം, പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾക്കായി എടുത്ത കുഴികളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360543/content-highlights-biker-seriously-injured-after-falling-into-signal-pit-on-bypass)