---
title: "കൊയിലാണ്ടിയിൽ മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം 21-ാം തീയതി നടക്കും"
english_title: "Distribution of laying hens in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360355/distribution-of-laying-hens-in-koyilandy"
published_at: "2026-05-19T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c0c59de9e6_15.jpg"
keywords: []
---

# കൊയിലാണ്ടിയിൽ മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം 21-ാം തീയതി നടക്കും

> **Lead Summary:** **കൊയിലാണ്ടി: [ ** മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാത്തമംഗലം പ്രാദേശിക കോഴിവളർത്തുകേന്ദ്രത്തിൽ വിരിയിച്ച്, അംഗീകൃത എഗ്ഗർ നഴ്‌സറിയിൽ ശാസ്ത്രീയമായി വളർത്തിയെടുത്ത മുട്ടക്കോഴി കുഞ്ഞുങ്ങളെ കർഷകർക്കായി വിതരണം ചെയ്യുന്നു.

## Article Content

**കൊയിലാണ്ടി: [ ** മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാത്തമംഗലം പ്രാദേശിക കോഴിവളർത്തുകേന്ദ്രത്തിൽ വിരിയിച്ച്, അംഗീകൃത എഗ്ഗർ നഴ്‌സറിയിൽ ശാസ്ത്രീയമായി വളർത്തിയെടുത്ത മുട്ടക്കോഴി കുഞ്ഞുങ്ങളെ കർഷകർക്കായി വിതരണം ചെയ്യുന്നു.

45-ഉം 60-ഉം ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയാണ് ഒന്നിന് 130 രൂപ നിരക്കിൽ വിതരണം ചെയ്യുന്നത്. ഈ മാസം 21-ാം തീയതി രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ കൊയിലാണ്ടി മൃഗാശുപത്രി പരിസരത്തു വെച്ചായിരിക്കും വിതരണം നടക്കുക.

കോഴിക്കുഞ്ഞുങ്ങളെ ആവശ്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കായി 9847932809, 9447332809 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360355/distribution-of-laying-hens-in-koyilandy)