---
title: "കനത്ത വേനൽമഴയിൽ പയ്യോളിയിൽ ദേശീയപാതയിൽ വെള്ളക്കെട്ട്; കാൽനടയാത്രക്കാർ ദുരിതത്തിൽ"
english_title: "Waterlogging on the national highway in Payyoli"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360352/waterlogging-on-the-national-highway-in-payyoli"
published_at: "2026-05-19T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c096d2e67b_13.jpg"
keywords: []
---

# കനത്ത വേനൽമഴയിൽ പയ്യോളിയിൽ ദേശീയപാതയിൽ വെള്ളക്കെട്ട്; കാൽനടയാത്രക്കാർ ദുരിതത്തിൽ

> **Lead Summary:** **പയ്യോളി:[ **[ ]ഞായറാഴ്ച വൈകിട്ട് മുതൽ പ്രദേശത്ത് പെയ്ത കനത്ത വേനൽമഴയെ തുടർന്ന് ദേശീയപാതയിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. തിക്കോടി പെരുമാൾപുരം ദേശീയപാതയിലെ പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള സർവീസ് റോഡാണ് കനത്ത മഴയിൽ പൂർണമായും വെള്ളത്തിനടിയിലായത്.

## Article Content

**പയ്യോളി:[ **[ ]ഞായറാഴ്ച വൈകിട്ട് മുതൽ പ്രദേശത്ത് പെയ്ത കനത്ത വേനൽമഴയെ തുടർന്ന് ദേശീയപാതയിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. തിക്കോടി പെരുമാൾപുരം ദേശീയപാതയിലെ പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള സർവീസ് റോഡാണ് കനത്ത മഴയിൽ പൂർണമായും വെള്ളത്തിനടിയിലായത്.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടത്തിയ നിർമാണ പ്രവൃത്തികളിലെ അശാസ്ത്രീയതയാണ് ഇവിടെ ഇത്തരമൊരു കനത്ത വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

പുതിയ ദേശീയപാത ഗതാഗതത്തിനായി തുറന്നുകൊടുത്തതിനാൽ വാഹനയാത്രയെ ഇത് കാര്യമായി ബാധിച്ചില്ലെങ്കിലും, സർവീസ് റോഡിനെ ആശ്രയിക്കുന്ന കാൽനടയാത്രക്കാർ കടുത്ത ദുരിതത്തിലായി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360352/waterlogging-on-the-national-highway-in-payyoli)