---
title: "കളിസ്ഥലത്ത് മാലിന്യശേഖരണം; പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്തിന്റെ നടപടിക്കെതിരെ ജനരോഷം"
english_title: "Public outrage at Payyoli Govt. Vocational Higher Secondary School"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360347/public-outrage-at-payyoli-govt-vocational-higher-secondary-school"
published_at: "2026-05-19T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c07294176a_12.jpg"
keywords: []
---

# കളിസ്ഥലത്ത് മാലിന്യശേഖരണം; പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്തിന്റെ നടപടിക്കെതിരെ ജനരോഷം

> **Lead Summary:** **പയ്യോളി: [ **പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ തിക്കോടി പഞ്ചായത്ത് അനധികൃതമായി എംസിഎഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) കണ്ടെയ്നർ സ്ഥാപിച്ചതിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു.

## Article Content

**പയ്യോളി: [ **പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ തിക്കോടി പഞ്ചായത്ത് അനധികൃതമായി എംസിഎഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) കണ്ടെയ്നർ സ്ഥാപിച്ചതിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു.

സ്‌കൂളിന്റെ കളിസ്ഥലം വികസിപ്പിക്കുന്നതിനായി 1970-കളിൽ സ്വാതന്ത്ര്യ സമര സേനാനിയും ശക്തി മന്ദിരം സ്ഥാപകനുമായ ഇ.സി. കുഞ്ഞിക്കണ്ണൻ നമ്പ്യാരിൽനിന്ന് വിദ്യാഭ്യാസ വകുപ്പ് വാങ്ങിയ 1.96 ഏക്കർ സ്ഥലത്തിന്റെ പരിധിയിലാണ് ഇപ്പോൾ പഞ്ചായത്ത് ഈ കണ്ടെയ്നർ സ്ഥാപിച്ചിരിക്കുന്നത്.

മുൻപും സമാനമായ രീതിയിൽ നൂറുകണക്കിന് മാലിന്യ ചാക്കുകൾ ഇവിടെ തള്ളിയപ്പോൾ ജനവികാരം മാനിച്ചു പഞ്ചായത്തിന് തന്നെ അത് മാറ്റേണ്ടി വന്നിരുന്നു. അതിനുശേഷമാണ് ഇപ്പോൾ വീണ്ടും മൈതാനിയുടെ തെക്കുഭാഗത്തായി ഈ പുതിയ നിർമാണം നടത്തിയിരിക്കുന്നത്.

എന്നാൽ, ഈ വിഷയത്തിൽ സ്കൂൾ അധികൃതരും പഞ്ചായത്തും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് കണ്ടെയ്നർ സ്ഥാപിച്ചതെന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സചിത്രൻ പേരാമ്പ്ര വ്യക്തമാക്കുമ്പോൾ, സ്കൂൾ മൈതാനിയിലെ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്താണ് ഇത് സ്ഥാപിച്ചതെന്നും അതിന് സ്കൂളിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്നുമാണ് തിക്കോടി പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർമാൻ അജ്‌മൽ മാടായിയുടെ വാദം.

ദിവസേന നിരവധി ആളുകൾ വ്യായാമത്തിനായി എത്തുന്ന കളിസ്ഥലത്ത് മാലിന്യശേഖരണ കേന്ദ്രം വരുന്നത് ഭാവിയിൽ വലിയ ആരോഗ്യഭീഷണിയാകുമെന്നും, ഇത് തികച്ചും ഔചിത്യമില്ലാത്ത നടപടിയാണെന്നുമാണ് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നത്.

എന്നാൽ, ഈ വിഷയത്തിൽ സ്കൂൾ അധികൃതരും പഞ്ചായത്തും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് കണ്ടെയ്നർ സ്ഥാപിച്ചതെന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സചിത്രൻ പേരാമ്പ്ര വ്യക്തമാക്കുമ്പോൾ, സ്കൂൾ മൈതാനിയിലെ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്താണ് ഇത് സ്ഥാപിച്ചതെന്നും അതിന് സ്കൂളിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്നുമാണ് തിക്കോടി പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർമാൻ അജ്‌മൽ മാടായിയുടെ വാദം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360347/public-outrage-at-payyoli-govt-vocational-higher-secondary-school)