---
title: "പൂക്കാട് കലാലയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; കണ്ണ് പരിശോധനയടക്കം വിപുലമായ സൗകര്യങ്ങൾ"
english_title: "Free medical camp organized at Pookad College"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360161/free-medical-camp-organized-at-pookad-college"
published_at: "2026-05-18T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0acd6df1b2e_16.jpg"
keywords: []
---

# പൂക്കാട് കലാലയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; കണ്ണ് പരിശോധനയടക്കം വിപുലമായ സൗകര്യങ്ങൾ

> **Lead Summary:** **കൊയിലാണ്ടി: [**[ ]പൂക്കാട് കലാലയത്തിന്റെ ആഭിമുഖ്യത്തിൽ അത്തോളി സഹകരണ ആശുപത്രിയുടെയും മലബാർ വിഷന്റെയും സംയുക്ത സഹകരണത്തോടെ വിപുലമായ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: [**[ ]പൂക്കാട് കലാലയത്തിന്റെ ആഭിമുഖ്യത്തിൽ അത്തോളി സഹകരണ ആശുപത്രിയുടെയും മലബാർ വിഷന്റെയും സംയുക്ത സഹകരണത്തോടെ വിപുലമായ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഹഫ്സ മനാഫ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ അഡ്വ. കെ.ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.

അത്തോളി സഹകരണ ആശുപത്രി പ്രസിഡന്റ് ബാലകൃഷ്ണൻ, ഡോ. മുഹമ്മദ് റിസ്വാൻ, ശിവദാസ് കാരോളി, കെ. ശ്രീനിവാസൻ എന്നിവർ ചടങ്ങിൽ സംസാരിക്കുകയും ആരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം നൂതന സജ്ജീകരണങ്ങളോടെയുള്ള കണ്ണ് പരിശോധന ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ പരിശോധനകൾ ക്യാമ്പിൽ നടന്നു. നിരവധി പ്രദേശവാസികളാണ് ക്യാമ്പിലെത്തി വിദഗ്ദ്ധ ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360161/free-medical-camp-organized-at-pookad-college)