---
title: "കുടിവെള്ളക്ഷാമത്തിന് പരിഹാരം; തിക്കോടി സുനാമി ക്വാർട്ടേഴ്സിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Drinking water project inaugurated at Thikodi Tsunami Quarters"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360111/drinking-water-project-inaugurated-at-thikodi-tsunami-quarters"
published_at: "2026-05-18T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aab00a1b8e_9.jpg"
keywords: []
---

# കുടിവെള്ളക്ഷാമത്തിന് പരിഹാരം; തിക്കോടി സുനാമി ക്വാർട്ടേഴ്സിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നന്തിബസാർ: [** തിക്കോടി സുനാമി ക്വാർട്ടേഴ്സിലെ താമസക്കാരുടെ നീറുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി മുസ്ലിം ലീഗ് കൂട്ടായ്മ നിർമ്മിച്ച കുടിവെള്ള കിണർ യാഥാർത്ഥ്യമായി.

## Article Content

**നന്തിബസാർ: [** തിക്കോടി സുനാമി ക്വാർട്ടേഴ്സിലെ താമസക്കാരുടെ നീറുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി മുസ്ലിം ലീഗ് കൂട്ടായ്മ നിർമ്മിച്ച കുടിവെള്ള കിണർ യാഥാർത്ഥ്യമായി.

മർഹും മുള്ളൻകുനി മൂസ, ചേർത്തുമിത്തൽ മുഹമ്മദ് എന്നിവരുടെ സ്മരണാർത്ഥം തിക്കോടി മുസ്ലിം ലീഗ് കൂട്ടായ്മയാണ് ഈ കുടിവെള്ള പദ്ധതി പൂർത്തിയാക്കിയത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ നിർവ്വഹിച്ചു.

ക്വാർട്ടേഴ്സ് പരിസരത്ത് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി. കുഞ്ഞമ്മദ്, വാർഡ് മെമ്പർമാരായ പ്രേംരാജ്, എം.കെ. വഹിദ, സഫ്ന ഷാനവാസ് എന്നിവർ പങ്കെടുത്തു. ഇവർക്കൊപ്പം പ്രാദേശിക നേതാക്കളായ അബ്ദുൽ മജീദ്, വി.കെ. നജീബ്, എ.വി. ഹനീഫ, ഇ.എം. മുഹമ്മദ്, ബഷീർ വി.കെ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

വർഷങ്ങളായി കുടിവെള്ളത്തിനായി പ്രയാസമനുഭവിച്ചിരുന്ന സുനാമി ക്വാർട്ടേഴ്സിലെ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുന്നതാണ് പുതിയ കുടിവെള്ള പദ്ധതി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360111/drinking-water-project-inaugurated-at-thikodi-tsunami-quarters)