---
title: "തുടർച്ചയായ നാലാം വർഷവും നൂറുമേനി തിളക്കത്തിൽ ചിങ്ങപുരം സി.കെ.ജി സ്കൂൾ; 375 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹർ"
english_title: "Chingapuram CKG School shines brightly for the fourth consecutive year"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/360107/chingapuram-ckg-school-shines-brightly-for-the-fourth-consecutive-year"
published_at: "2026-05-18T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aa8665c30e_8.jpg"
keywords: []
---

# തുടർച്ചയായ നാലാം വർഷവും നൂറുമേനി തിളക്കത്തിൽ ചിങ്ങപുരം സി.കെ.ജി സ്കൂൾ; 375 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹർ

> **Lead Summary:** **നന്തി ബസാർ: [**ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നാലാം തവണയും നൂറുശതമാനം വിജയത്തിന്റെ തിളക്കം.

## Article Content

**നന്തി ബസാർ: [**ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നാലാം തവണയും നൂറുശതമാനം വിജയത്തിന്റെ തിളക്കം.

ഈ വർഷം പരീക്ഷയെഴുതിയ 375 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടിയതോടെയാണ് സ്കൂൾ ഈ മികച്ച നേട്ടം നിലനിർത്തിയത്. ഉന്നത വിജയം കൈവരിച്ചവരിൽ 27 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും, 14 വിദ്യാർത്ഥികൾ 9 വിഷയങ്ങളിലും 'എ പ്ലസ്' സ്വന്തമാക്കി വിദ്യാലയത്തിന്റെ പെരുമ ഉയർത്തി.

തുടർച്ചയായ ഈ വലിയ വിജയത്തിന്റെ സന്തോഷം പങ്കുവെക്കാനായി സ്കൂളിൽ വിപുലമായ വിജയാഘോഷം സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പിടിഎ ഭാരവാഹികളും ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചാണ് തങ്ങളുടെ നാലാം വട്ട നൂറുമേനിയുടെ വിജയാഹ്ലാദം കൊണ്ടാടിയത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/360107/chingapuram-ckg-school-shines-brightly-for-the-fourth-consecutive-year)