---
title: "അർധരാത്രിയിൽ ആഞ്ഞടിച്ച് കാറ്റും മഴയും; കൊയിലാണ്ടിയിൽ വ്യാപക നാശനഷ്ടം, മരങ്ങൾ വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു!"
english_title: "Fallen trees disrupt traffic and electricity in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/359818/fallen-trees-disrupt-traffic-and-electricity-in-koyilandy"
published_at: "2026-05-16T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08380cded57_20.jpg"
keywords: []
---

# അർധരാത്രിയിൽ ആഞ്ഞടിച്ച് കാറ്റും മഴയും; കൊയിലാണ്ടിയിൽ വ്യാപക നാശനഷ്ടം, മരങ്ങൾ വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു!

> **Lead Summary:** **കൊയിലാണ്ടി: [ **കനത്ത മഴയിലും ശക്തമായ കാറ്റിലും കൊയിലാണ്ടി മേഖലയിൽ വ്യാപക നാശനഷ്ടം. ഇന്നലെ അർധരാത്രിയോടെ തുടങ്ങിയ പേമാരിയിൽ നിരവധി പ്രദേശങ്ങളിൽ മരങ്ങൾ വേരോടെ പിഴുതും കൊമ്പുകൾ ഒടിഞ്ഞും റോഡുകളിലേക്കും ഇലക്ട്രിസിറ്റി ലൈനുകളിലേക്കും പതിച്ചു.

## Article Content

**കൊയിലാണ്ടി: [ **കനത്ത മഴയിലും ശക്തമായ കാറ്റിലും കൊയിലാണ്ടി മേഖലയിൽ വ്യാപക നാശനഷ്ടം. ഇന്നലെ അർധരാത്രിയോടെ തുടങ്ങിയ പേമാരിയിൽ നിരവധി പ്രദേശങ്ങളിൽ മരങ്ങൾ വേരോടെ പിഴുതും കൊമ്പുകൾ ഒടിഞ്ഞും റോഡുകളിലേക്കും ഇലക്ട്രിസിറ്റി ലൈനുകളിലേക്കും പതിച്ചു.

ഇതോടെ മേഖലയിൽ ഗതാഗതം പൂർണ്ണമായി സ്തംഭിക്കുകയും പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെടുകയും ചെയ്തു. ചിങ്ങപുരം ഹൈസ്‌കൂളിന് സമീപം, പള്ളിക്കര ഏഷ്യാഡ് മുക്ക്, അരിക്കുളം, മുത്താമ്പി ടോള്‍ എന്നിവിടങ്ങളിലാണ് മരങ്ങൾ റോഡിലേക്ക് വീണ് വൻതോതിൽ യാത്രാതടസ്സം സൃഷ്ടിച്ചത്.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും കൊയിലാണ്ടിയിൽ നിന്നുള്ള അഗ്‌നിരക്ഷാസേനയും ചേർന്ന് അതിവേഗം രക്ഷാപ്രവർത്തനം നടത്തി. എസ്.എഫ്.ആർ.ഒ ഐ. ഷിജിയുടെ നേതൃത്വത്തിൽ എഫ്.ആർ.ഓമാരായ കെ. എൻ. രതീഷ്, ഇ. എം. നിധി പ്രസാദ്, സി. സിജിത്ത്, എസ്. സാരംഗ്, ഇന്ദ്രജിത്ത് കെ, ബിനീഷ്, ജിനേഷ് കുമാർ, എൻ. പി. അനൂപ്, നവീൻ, ഹോംഗാർഡ്മാരായ സോമകുമാർ, ടി. പി. ബാലൻ എന്നിവരടങ്ങിയ സംഘമാണ് റോഡിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി പുലർച്ചെയോടെ ഗതാഗത തടസ്സം പൂർണ്ണമായി നീക്കിയത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/359818/fallen-trees-disrupt-traffic-and-electricity-in-koyilandy)