---
title: "എ പ്ലസ് തിളക്കത്തിൽ കൊയിലാണ്ടിയുടെ മിടുക്കന്മാർ; ജി.വി.എച്ച്.എസ്.എസിൽ മധുരം പങ്കുവെച്ച് വൻ ആഘോഷം"
english_title: "A grand celebration with sharing sweets at GVHSS"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/359763/a-grand-celebration-with-sharing-sweets-at-gvhss"
published_at: "2026-05-16T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08101986e85_12.jpg"
keywords: []
---

# എ പ്ലസ് തിളക്കത്തിൽ കൊയിലാണ്ടിയുടെ മിടുക്കന്മാർ; ജി.വി.എച്ച്.എസ്.എസിൽ മധുരം പങ്കുവെച്ച് വൻ ആഘോഷം

> **Lead Summary:** **കൊയിലാണ്ടി: [**ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ കൊയിലാണ്ടി മേഖലയിലെ പൊതുവിദ്യാലയങ്ങൾക്ക് ഉജ്ജ്വല വിജയം. മേഖലയിലെ മൂന്ന് സ്കൂളുകൾ നൂറു ശതമാനം വിജയം കൈവരിച്ചപ്പോൾ മറ്റ് വിദ്യാലയങ്ങളും നൂറുമേനിക്ക് തൊട്ടരികിലെത്തുന്ന മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

## Article Content

**കൊയിലാണ്ടി: [**ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ കൊയിലാണ്ടി മേഖലയിലെ പൊതുവിദ്യാലയങ്ങൾക്ക് ഉജ്ജ്വല വിജയം. മേഖലയിലെ മൂന്ന് സ്കൂളുകൾ നൂറു ശതമാനം വിജയം കൈവരിച്ചപ്പോൾ മറ്റ് വിദ്യാലയങ്ങളും നൂറുമേനിക്ക് തൊട്ടരികിലെത്തുന്ന മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ, ജി.എം.വി.എച്ച്.എസ്.എസ് (മാപ്പിള സ്കൂൾ), ശ്രീ വാസുദേവാശ്രമം ഗവ. സ്കൂൾ എന്നിവയാണ് എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിച്ചു നൂറുമേനി തിളക്കം സ്വന്തമാക്കിയത്.

വിദ്യാലയങ്ങളിലെ വിജയവിവരങ്ങൾ പരിശോധിച്ചാൽ, ഗവ. ഫിഷറീസ് സ്കൂളിൽ പരീക്ഷയെഴുതിയ 34 കുട്ടികളും, ജി.എം.വി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 62 കുട്ടികളും പൂർണ്ണ വിജയം വരിച്ചു.

ശ്രീ വാസുദേവാശ്രമം ഗവ. സ്കൂളിൽ പരീക്ഷയെഴുതിയ 41 കുട്ടികളും വിജയിച്ചതിന് പുറമെ 8 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി തിളക്കമാർന്ന നേട്ടം സ്വന്തമാക്കി. പന്തലായനി ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 331 കുട്ടികളിൽ 330 പേരും വിജയിച്ച് സ്കൂളിന് അഭിമാനമായി; ഇവിടുത്തെ 48 വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്.

മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ 466 പേരിൽ 99.14 ശതമാനം കുട്ടികളും ഉന്നതവിജയം സ്വന്തമാക്കി. ഇവിടെ 37 വിദ്യാർത്ഥികളാണ് ഫുൾ എ പ്ലസ് തിളക്കം നേടിയത്.

വിജയത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അങ്കണത്തിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്ത് വൻ ആഘോഷം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് എ. സജീവ് കുമാർ, പ്രധാന അധ്യാപിക ടി. ഷജിത, എസ്എംസി ചെയർമാൻ പ്രവീൺ കുമാർ, സ്റ്റാഫ് സെക്രട്ടറി നവീന ബിജു, എസ്ആർജി കൺവീനർ ബ്രിജൂല ആർ, ഷിജു ഒ. കെ എന്നിവർ സ്കൂളിലെ ആഹ്ലാദ പ്രകടനങ്ങൾക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/359763/a-grand-celebration-with-sharing-sweets-at-gvhss)