---
title: "കൊയിലാണ്ടിയിൽ ഇനി ചലച്ചിത്ര വസന്തം; മലബാർ മൂവി ഫെസ്റ്റിവൽ എട്ടാമത് എഡിഷന് വർണ്ണാഭമായ തുടക്കം!"
english_title: "Malabar Movie Festival 8th edition gets off to a colorful start"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/359761/malabar-movie-festival-8th-edition-gets-off-to-a-colorful-start"
published_at: "2026-05-16T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a080efe39008_11.jpg"
keywords: []
---

# കൊയിലാണ്ടിയിൽ ഇനി ചലച്ചിത്ര വസന്തം; മലബാർ മൂവി ഫെസ്റ്റിവൽ എട്ടാമത് എഡിഷന് വർണ്ണാഭമായ തുടക്കം!

> **Lead Summary:** **കൊയിലാണ്ടി: [** സിനിമാ പ്രേമികൾ കാത്തിരുന്ന മലബാർ മൂവി ഫെസ്റ്റിവലിന്റെ എട്ടാമത് എഡിഷന് കൊയിലാണ്ടിയിൽ വർണ്ണാഭമായ തുടക്കം. കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു. കെ. ചന്ദ്രൻ ചലച്ചിത്രമേളയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**കൊയിലാണ്ടി: [** സിനിമാ പ്രേമികൾ കാത്തിരുന്ന മലബാർ മൂവി ഫെസ്റ്റിവലിന്റെ എട്ടാമത് എഡിഷന് കൊയിലാണ്ടിയിൽ വർണ്ണാഭമായ തുടക്കം. കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു. കെ. ചന്ദ്രൻ ചലച്ചിത്രമേളയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.

ചലച്ചിത്ര സംസ്കാരവും പ്രാദേശിക കൂട്ടായ്മകളും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർ യു. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ കൽപറ്റ നാരായണൻ മുഖ്യാതിഥിയായി പങ്കെടുത്തു.

സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഉദ്ഘാടന ചടങ്ങ്. കവി ഒ. പി. സുരേഷ്, എൻ. ഇ. ഹരികുമാർ, ഫെസ്റ്റിവൽ ജനറൽ കൺവീനർ കെ. വി. സുധീർ, നഗരസഭാ കൗൺസിലർ സി. കെ. ജയദേവൻ, അഡ്വ. അശോകൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വരും ദിവസങ്ങളിൽ വൈവിധ്യമാർന്ന ഒട്ടനവധി മികച്ച ചിത്രങ്ങളാണ് മേളയിൽ സിനിമാ ആസ്വാദകർക്കായി പ്രദർശിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/359761/malabar-movie-festival-8th-edition-gets-off-to-a-colorful-start)