---
title: "അപകടങ്ങൾ ഒഴിവാക്കാം, നീന്തൽ ശീലിക്കാം; ബാലസഭാംഗങ്ങൾക്കായി കൊയിലാണ്ടിയിൽ പുത്തൻ ചുവടുവെപ്പ്"
english_title: "New steps for children's council members in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/359538/new-steps-for-childrens-council-members-in-koyilandy"
published_at: "2026-05-15T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06b946e83b7_11.jpg"
keywords: []
---

# അപകടങ്ങൾ ഒഴിവാക്കാം, നീന്തൽ ശീലിക്കാം; ബാലസഭാംഗങ്ങൾക്കായി കൊയിലാണ്ടിയിൽ പുത്തൻ ചുവടുവെപ്പ്

> **Lead Summary:** **കൊയിലാണ്ടി: [ **കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭാംഗങ്ങൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു.

## Article Content

**കൊയിലാണ്ടി: [ **കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭാംഗങ്ങൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു.

കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ നടത്തുന്ന ഈ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ നിർവ്വഹിച്ചു. വേനലവധിക്കാലത്ത് കുട്ടികൾക്ക് പുതിയൊരു നൈപുണ്യം പകർന്നുനൽകുന്ന ഇത്തരം സംരംഭങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

നഗരസഭ വൈസ് ചെയർപേഴ്‌സൺ സി.ടി. ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ.പി. സുധീഷ്, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ദൃശ്യ, കൗൺസിലർമാരായ ഷാജി പാതിരിക്കാട്, തസ്നിയ, വി. രമേശൻ, ആയിഷാ ജാസ്മിൻ, വലിയാട്ടിൽ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

നോർത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ ആർ.കെ. മിനി ഉൾപ്പെടെയുള്ളവർ ചടങ്ങിന് ആശംസകൾ നേർന്നു. പരിശീലകരായ നാരായണൻ നായർ, അജയ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് നീന്തൽ പഠിപ്പിച്ചു നൽകുന്നത്.

ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ രമ്യ പണ്ടാരക്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ സൗത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ സി.പി. ഷംസിറ നന്ദി രേഖപ്പെടുത്തി. ബാലസഭയിലെ നിരവധി കുട്ടികളാണ് ആവേശത്തോടെ പരിശീലനത്തിന്റെ ഭാഗമാകാൻ എത്തിയത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/359538/new-steps-for-childrens-council-members-in-koyilandy)