---
title: "കൊയിലാണ്ടിയിൽ ഇനി സിനിമയുടെ പൂരം; എട്ടാമത് മലബാർ മൂവി ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയും!"
english_title: "The 8th Malabar Movie Festival will be inaugurated today"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/359534/the-8th-malabar-movie-festival-will-be-inaugurated-today"
published_at: "2026-05-15T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06b78cec988_9.jpg"
keywords: []
---

# കൊയിലാണ്ടിയിൽ ഇനി സിനിമയുടെ പൂരം; എട്ടാമത് മലബാർ മൂവി ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയും!

> **Lead Summary:** **കൊയിലാണ്ടി: [** സിനിമാ പ്രേമികൾ കാത്തിരുന്ന മലബാർ മൂവി ഫെസ്റ്റിവലിന്റെ എട്ടാമത് എഡിഷന് ഇന്ന് കൊയിലാണ്ടിയിൽ തിരിതെളിയും. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ഇ.എം.എസ് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ നിയുക്ത കൊയിലാണ്ടി എം.എൽ.എ കെ. പ്രവീൺകുമാർ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും.

## Article Content

**കൊയിലാണ്ടി: [** സിനിമാ പ്രേമികൾ കാത്തിരുന്ന മലബാർ മൂവി ഫെസ്റ്റിവലിന്റെ എട്ടാമത് എഡിഷന് ഇന്ന് കൊയിലാണ്ടിയിൽ തിരിതെളിയും. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ഇ.എം.എസ് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ നിയുക്ത കൊയിലാണ്ടി എം.എൽ.എ കെ. പ്രവീൺകുമാർ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും.

കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കൊയിലാണ്ടി നഗരസഭ, സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (എഫ്.എഫ്.എസ്.ഐ) കേരള ഘടകം, ആദി ഫൗണ്ടേഷൻ, ഇൻസൈറ്റ് ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

ലോക സിനിമയിലെയും മലയാള സിനിമയിലെയും മികച്ച ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മേളയിൽ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ പ്രദർശനം ആരംഭിക്കും. കൊയിലാണ്ടിയിലെ സാംസ്കാരിക മേഖലയ്ക്കും ചലച്ചിത്ര ആസ്വാദകർക്കും ഒരുപോലെ ആവേശം പകരുന്ന മൂന്ന് ദിവസങ്ങളായിരിക്കും ഈ ചലച്ചിത്രോത്സവം സമ്മാനിക്കുക.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/359534/the-8th-malabar-movie-festival-will-be-inaugurated-today)