---
title: "കഥകളി അഭ്യസിക്കാൻ സുവർണ്ണാവസരം; ചേലിയ കഥകളി വിദ്യാലയത്തിൽ സൗജന്യ പരിശീലന കോഴ്സ് ആരംഭിക്കുന്നു"
english_title: "A golden opportunity to practice Kathakali"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/359528/a-golden-opportunity-to-practice-kathakali"
published_at: "2026-05-15T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06b64974166_8.jpg"
keywords: []
---

# കഥകളി അഭ്യസിക്കാൻ സുവർണ്ണാവസരം; ചേലിയ കഥകളി വിദ്യാലയത്തിൽ സൗജന്യ പരിശീലന കോഴ്സ് ആരംഭിക്കുന്നു

> **Lead Summary:** **കൊയിലാണ്ടി: [ **കലാരംഗത്ത് താല്പര്യമുള്ളവർക്ക് കഥകളിയുടെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടാൻ അവസരമൊരുക്കി ചേലിയ കഥകളി വിദ്യാലയം. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന കഥകളി പരിശീലന കോഴ്സിന്റെ ഇരുപത്തി ഒന്നാമത് ബാച്ച് മെയ് 31-ന് ആരംഭിക്കും.

## Article Content

**കൊയിലാണ്ടി: [ **കലാരംഗത്ത് താല്പര്യമുള്ളവർക്ക് കഥകളിയുടെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടാൻ അവസരമൊരുക്കി ചേലിയ കഥകളി വിദ്യാലയം. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന കഥകളി പരിശീലന കോഴ്സിന്റെ ഇരുപത്തി ഒന്നാമത് ബാച്ച് മെയ് 31-ന് ആരംഭിക്കും.

രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഈ സൗജന്യ കോഴ്സിൽ കഥകളി വേഷം, ചെണ്ട, മദ്ദളം, കഥകളി സംഗീതം, ചുട്ടിയും കോപ്പുനിർമ്മാണവും തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്.

നാല് സെമസ്റ്ററുകളിലായി ആകെ 100 മണിക്കൂർ പരിശീലനം ലഭിക്കുന്ന രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 3.30 മുതൽ 5.30 വരെയാണ് ക്ലാസുകൾ നടക്കുക.

8 വയസ്സ് മുതൽ 25 വയസ്സ് വരെ പ്രായമുള്ളവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ മെയ് 25-നകം അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷകൾ അയക്കേണ്ട വിലാസം: സെക്രട്ടറി, കഥകളി വിദ്യാലയം, ചേലിയ (പോസ്റ്റ്), കൊയിലാണ്ടി, 673306. കൂടുതൽ വിവരങ്ങൾക്കായി 9446731610, 9446258585 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

വരുംതലമുറയ്ക്ക് കഥകളിയുടെ പൈതൃകം പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/359528/a-golden-opportunity-to-practice-kathakali)