---
title: "എട്ടാമത് മലബാർ മൂവി ഫെസ്റ്റിവലിന് കൊയിലാണ്ടിയിൽ തുടക്കമാകുന്നു; ഉദ്ഘാടനം നാളെ "
english_title: "The 8th Malabar Movie Festival begins in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/359306/the-8th-malabar-movie-festival-begins-in-koyilandy"
published_at: "2026-05-14T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a055e82ed0e3_10.jpg"
keywords: []
---

# എട്ടാമത് മലബാർ മൂവി ഫെസ്റ്റിവലിന് കൊയിലാണ്ടിയിൽ തുടക്കമാകുന്നു; ഉദ്ഘാടനം നാളെ 

> **Lead Summary:** **കൊയിലാണ്ടി: [** നഗരസഭയുടെയും വിവിധ ചലച്ചിത്ര സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് മലബാർ മൂവി ഫെസ്റ്റിവലിന് വെള്ളിയാഴ്ച തുടക്കമാകും.

## Article Content

**കൊയിലാണ്ടി: [** നഗരസഭയുടെയും വിവിധ ചലച്ചിത്ര സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് മലബാർ മൂവി ഫെസ്റ്റിവലിന് വെള്ളിയാഴ്ച തുടക്കമാകും.

നഗരസഭാ ഇ.എം.എസ് ടൗൺ ഹാളിൽ വൈകിട്ട് അഞ്ച് മണിക്ക് നിയുക്ത കൊയിലാണ്ടി എം.എൽ.എ കെ. പ്രവീൺകുമാർ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (എഫ്.എഫ്.എസ്.ഐ) കേരള ഘടകം, ആദി ഫൗണ്ടേഷൻ, ഇൻസൈറ്റ് ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ ചലച്ചിത്ര വിരുന്ന് ഒരുക്കിയിരിക്കുന്നത്.

ഈ മാസം 15, 16, 17 തീയതികളിലായി നടക്കുന്ന മേളയിൽ ദിവസവും രാവിലെ 10 മണി മുതൽ ലോകസിനിമകളുടെ പ്രദർശനം ആരംഭിക്കും. ചലച്ചിത്ര പ്രേമികൾക്ക് ഡെലിഗേറ്റ് പാസുകൾക്കായി 8848188659 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

നഗരസഭാ ഉപാധ്യക്ഷ സി.ടി. ബിന്ദു, ഇ.കെ. അജിത്ത്, അഡ്വ. കെ. അശോകൻ, എം.ജി. ബൽരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/359306/the-8th-malabar-movie-festival-begins-in-koyilandy)