---
title: "കൊയിലാണ്ടി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്; അഭിമുഖം 20-ന്"
english_title: "Teacher vacancy at Koyilandy Girls Higher Secondary School"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/359303/teacher-vacancy-at-koyilandy-girls-higher-secondary-school"
published_at: "2026-05-14T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a055d6833a89_9.jpg"
keywords: []
---

# കൊയിലാണ്ടി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്; അഭിമുഖം 20-ന്

> **Lead Summary:** **കൊയിലാണ്ടി: [** പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ (ഗവ. ഗേൾസ്) ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്.

## Article Content

**കൊയിലാണ്ടി: [** പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ (ഗവ. ഗേൾസ്) ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, മലയാളം, സുവോളജി എന്നീ വിഷയങ്ങളിലേക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് 20-ാം തീയതി രാവിലെ 10 മണിക്ക് സ്കൂളിലെ ഹയർ സെക്കൻഡറി ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

താൽപ്പര്യമുള്ളവർ നിശ്ചിത സമയത്ത് ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/359303/teacher-vacancy-at-koyilandy-girls-higher-secondary-school)