---
title: "നന്തി മേൽപ്പാലത്തിൽ വാഹനാപകടം; സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് പരുക്ക്"
english_title: "Vehicle accident on Nandi flyover"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/359275/vehicle-accident-on-nandi-flyover"
published_at: "2026-05-14T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a054a0a4869e_2.jpg"
keywords: []
---

# നന്തി മേൽപ്പാലത്തിൽ വാഹനാപകടം; സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് പരുക്ക്

> **Lead Summary:** **നന്തി ബസാർ: [ **നന്തി മേൽപ്പാലത്തിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

## Article Content

**നന്തി ബസാർ: [ **നന്തി മേൽപ്പാലത്തിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സ്കൂട്ടർ യാത്രികരായ നന്തി സ്വദേശി ചെക്കിക്കുനി വിവേക്, പുറക്കാട് സ്വദേശി സന്തോഷ് എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തിന് പിന്നാലെ പരുക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെത്തുടർന്ന് നന്തി മേൽപ്പാലത്തിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് അധികൃതരും നാട്ടുകാരും ഇടപെട്ടാണ് ഗതാഗത കുരുക്ക് പരിഹരിച്ച് വാഹനസഞ്ചാരം പുനസ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/359275/vehicle-accident-on-nandi-flyover)