---
title: "മുത്തായം നഗറിലെ വെള്ളക്കെട്ടിന് വിരാമം; വാക്ക് പാലിച്ചു ബ്ലോക്ക് മെമ്പർ"
english_title: "Waterlogging in Muthayam Nagar ends"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/359274/waterlogging-in-muthayam-nagar-ends"
published_at: "2026-05-14T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0548eb3adad_nada1.jpg"
keywords: []
---

# മുത്തായം നഗറിലെ വെള്ളക്കെട്ടിന് വിരാമം; വാക്ക് പാലിച്ചു ബ്ലോക്ക് മെമ്പർ

> **Lead Summary:** **നന്തിബസാർ: [ **നന്തിബസാറിലെ മുത്തായം നഗർ നിവാസികളുടെ വർഷങ്ങളായുള്ള വെള്ളക്കെട്ട് ദുരിതത്തിന് ശാശ്വത പരിഹാരമാകുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വേളയിൽ മൂടാടി പഞ്ചായത്ത് പതിനെട്ടാം വാർഡിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട് ബ്ലോക്ക് മെമ്പർ പി.കെ. മുഹമ്മദലി ഡ്രൈനേജ് നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചു.

## Article Content

**നന്തിബസാർ: [ **നന്തിബസാറിലെ മുത്തായം നഗർ നിവാസികളുടെ വർഷങ്ങളായുള്ള വെള്ളക്കെട്ട് ദുരിതത്തിന് ശാശ്വത പരിഹാരമാകുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വേളയിൽ മൂടാടി പഞ്ചായത്ത് പതിനെട്ടാം വാർഡിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട് ബ്ലോക്ക് മെമ്പർ പി.കെ. മുഹമ്മദലി ഡ്രൈനേജ് നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചു.

നേരിയ മഴ പെയ്താൽ പോലും വീടുകളിലും പരിസരങ്ങളിലും വെള്ളം കയറി നരകയാതന അനുഭവിച്ചിരുന്ന പ്രദേശവാസികൾക്ക് വലിയ ആശ്വാസമാണ് ഈ പദ്ധതി. ബ്ലോക്കിന്റെ പുതിയ കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡ്രൈനേജ് നിർമ്മാണത്തിനാവശ്യമായ തുക വകയിരുത്തിയത്.

ഇതിന്റെ ഭാഗമായി എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കുകയും നിർമ്മാണത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

ജനപ്രതിനിധിയുടെ സജീവമായ ഇടപെടലിലൂടെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നതിന്റെ സന്തോഷത്തിലാണ് മുത്തായത്തെ ജനങ്ങൾ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/359274/waterlogging-in-muthayam-nagar-ends)