---
title: "മുസ്ലിം ലീഗ് രാഷ്ട്രീയ ചരിത്രത്തിന് സാക്ഷ്യം വഹിക്കാൻ കൊയിലാണ്ടി; പെരുന്നാൾ സമ്മേളനത്തിന് ഒരുക്കം തുടങ്ങി"
english_title: "Preparations for the festival gathering have begun in Koyilandy."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/359109/preparations-for-the-festival-gathering-have-begun-in-koyilandy"
published_at: "2026-05-13T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04215987d5c_koyi5.jpg"
keywords: []
---

# മുസ്ലിം ലീഗ് രാഷ്ട്രീയ ചരിത്രത്തിന് സാക്ഷ്യം വഹിക്കാൻ കൊയിലാണ്ടി; പെരുന്നാൾ സമ്മേളനത്തിന് ഒരുക്കം തുടങ്ങി

> **Lead Summary:** **കൊയിലാണ്ടി: [ **കൊയിലാണ്ടിയിൽ മുസ്ലിം ലീഗ് രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായ ബലിപെരുന്നാൾ സമ്മേളനം രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും സംഘടിപ്പിക്കാൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

## Article Content

**കൊയിലാണ്ടി: [ **കൊയിലാണ്ടിയിൽ മുസ്ലിം ലീഗ് രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായ ബലിപെരുന്നാൾ സമ്മേളനം രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും സംഘടിപ്പിക്കാൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ കാലത്ത് ആരംഭിക്കുകയും പിന്നീട് പി.വി. മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ തുടരുകയും ചെയ്തിരുന്ന ഈ പാരമ്പര്യ സമ്മേളനത്തിന്റെ പുനരുജ്ജീവനം പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ദേശീയ-സംസ്ഥാന തലങ്ങളിലെ പ്രമുഖ നേതാക്കൾ, മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കുന്ന വിപുലമായ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി പി.കെ.കെ. ബാവ മുഖ്യ രക്ഷാധികാരിയായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

വി.പി. ഇബ്രാഹിം കുട്ടി ചെയർമാനായും സി. ഹനീഫ മാസ്റ്റർ ജനറൽ കൺവീനറായും മഠത്തിൽ അബ്ദുറഹിമാൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ടി.ടി. ഇസ്മായിൽ, സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രക്ഷാധികാരികളായുള്ള സ്വാഗതസംഘത്തിന് കീഴിൽ വിവിധ സബ് കമ്മിറ്റികളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

മണ്ഡലം, മുൻസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളിലെ പോഷക സംഘടന ഭാരവാഹികളെ ഏകോപിപ്പിച്ചുകൊണ്ടാണ് ചരിത്രപ്രസിദ്ധമായ ഈ പെരുന്നാൾ സമ്മേളനത്തിന് കൊയിലാണ്ടി ഒരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/359109/preparations-for-the-festival-gathering-have-begun-in-koyilandy)