---
title: "പകർച്ചവ്യാധികൾക്കെതിരെ തിക്കോടി സജ്ജം; 18 വാർഡുകളിലും മഴക്കാല ശുചീകരണം തുടങ്ങി"
english_title: "Monsoon cleaning has begun in all 18 wards of Thikkodi Grama Panchayat."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/359104/monsoon-cleaning-has-begun-in-all-18-wards-of-thikkodi-grama-panchayat"
published_at: "2026-05-13T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a041f6f4e95a_koyi4.jpg"
keywords: []
---

# പകർച്ചവ്യാധികൾക്കെതിരെ തിക്കോടി സജ്ജം; 18 വാർഡുകളിലും മഴക്കാല ശുചീകരണം തുടങ്ങി

> **Lead Summary:** **പയ്യോളി: [**[ ] തിക്കോടി ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലും മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തിക്കോടി പഞ്ചായത്ത് ബസാറിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**പയ്യോളി: [**[ ] തിക്കോടി ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലും മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തിക്കോടി പഞ്ചായത്ത് ബസാറിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് പഞ്ചായത്തിലുടനീളം ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണൻ, സ്ഥിരസമിതി അധ്യക്ഷന്മാരായ യു.കെ. സൗജത്ത്, അജ്മൽ മാടായി, പ്രസിത ആളങ്ങാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പഞ്ചായത്ത് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് വാർഡുതല ശുചീകരണം പുരോഗമിക്കുന്നത്.

പകർച്ചവ്യാധികൾ തടയുന്നതിനായി പൊതുസ്ഥലങ്ങളും ജലാശയങ്ങളും പരിസരങ്ങളും ശുചീകരിക്കുന്നതിനാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/359104/monsoon-cleaning-has-begun-in-all-18-wards-of-thikkodi-grama-panchayat)