---
title: "കൊയിലാണ്ടിയിൽ കെട്ടിടം പൊളിക്കുന്നതിനിടെ ഭിത്തി തകർന്നു വീണു; രണ്ടുപേർക്ക് പരിക്ക്"
english_title: "A wall collapsed during the demolition of a building in Koyilandy."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/359058/a-wall-collapsed-during-the-demolition-of-a-building-in-koyilandy"
published_at: "2026-05-13T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a040126ce844_koyi1.jpg"
keywords: []
---

# കൊയിലാണ്ടിയിൽ കെട്ടിടം പൊളിക്കുന്നതിനിടെ ഭിത്തി തകർന്നു വീണു; രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** **കൊയിലാണ്ടി: [ **താഴങ്ങാടിയിൽ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ ഭിത്തി തകർന്നു വീണ് രണ്ട് പേർക്ക് പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി അരുൺ , അസം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

## Article Content

**കൊയിലാണ്ടി: [ **താഴങ്ങാടിയിൽ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ ഭിത്തി തകർന്നു വീണ് രണ്ട് പേർക്ക് പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി അരുൺ , അസം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ അപ്രതീക്ഷിതമായി ചുവർ ഇടിഞ്ഞു വീഴുകയായിരുന്നു. അപകടവിവരമറിഞ്ഞ് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയപ്പോഴേക്കും പരിക്കേറ്റവരെ നാട്ടുകാർ തന്നെ പുറത്തെടുത്തിരുന്നു.

ഉടൻ തന്നെ ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അഗ്നിശമന സേനാംഗങ്ങൾ പരിശോധന നടത്തി സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/359058/a-wall-collapsed-during-the-demolition-of-a-building-in-koyilandy)