---
title: "ബാലു പൂക്കാടിന്റെ കവിതാ - കഥാ സമാഹാരങ്ങൾ പ്രകാശനം ചെയ്തു"
english_title: "Balu Pookadu's poetry and story collections released"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358892/balu-pookadus-poetry-and-story-collections-released"
published_at: "2026-05-12T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02cc7c04dae_KOYI6.jpg"
keywords: []
---

# ബാലു പൂക്കാടിന്റെ കവിതാ - കഥാ സമാഹാരങ്ങൾ പ്രകാശനം ചെയ്തു

> **Lead Summary:** **കൊയിലാണ്ടി: [ **പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലു പൂക്കാടിന്റെ പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. 'അങ്കവാൽ മുറിഞ്ഞ പൂവൻ' എന്ന കവിതാസമാഹാരവും 'പക്ഷിയായി മാറുന്ന പെൺകുട്ടി' എന്ന കഥാസമാഹാരവുമാണ് പ്രകാശിപ്പിച്ചത്.

## Article Content

**കൊയിലാണ്ടി: [ **പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലു പൂക്കാടിന്റെ പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. 'അങ്കവാൽ മുറിഞ്ഞ പൂവൻ' എന്ന കവിതാസമാഹാരവും 'പക്ഷിയായി മാറുന്ന പെൺകുട്ടി' എന്ന കഥാസമാഹാരവുമാണ് പ്രകാശിപ്പിച്ചത്.

ചടങ്ങിൽ പ്രശസ്ത കവി പി.കെ. ഗോപി കവിതാസമാഹാരവും കന്മന ശ്രീധരൻ കഥാസമാഹാരവും പ്രകാശനം ചെയ്തു. കവിതാസമാഹാരം മോഹനൻ നടുവത്തൂരും കഥാസമാഹാരം മാധ്യമപ്രവർത്തകൻ എ. സജീവനും ഏറ്റുവാങ്ങി.

ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. കവി സത്യചന്ദ്രൻ പൊയിൽക്കാവ്, ഷെൽസിന സുബി, കെ. ഭാസ്കരൻ, ടി.പി. മുരളീധരൻ, ബാലു പൂക്കാട് എന്നിവർ പുസ്തകങ്ങളെ പരിചയപ്പെടുത്തി സംസാരിച്ചു.

മേഖലാ സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതവും പ്രസിഡന്റ് കെ. ശ്രീനിവാസൻ നന്ദിയും രേഖപ്പെടുത്തി. ബാലു പൂക്കാടിന്റെ സർഗ്ഗാത്മകമായ രണ്ട് കൃതികൾ ഒരേ വേദിയിൽ വായനക്കാരിലേക്ക് എത്തിയത് അക്ഷരപ്രേമികൾക്ക് വേറിട്ടൊരു അനുഭവമായി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358892/balu-pookadus-poetry-and-story-collections-released)