---
title: "കൊയിലാണ്ടി സഹകരണ ആശുപത്രി പുതിയ മന്ദിരത്തിലേക്ക്; ജനകീയ ഓഹരി സമാഹരണത്തിന് തുടക്കമായി"
english_title: "Koyilandy Cooperative Hospital moves to new building"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358889/koyilandy-cooperative-hospital-moves-to-new-building"
published_at: "2026-05-12T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02cb58be93d_KOYI5.jpg"
keywords: []
---

# കൊയിലാണ്ടി സഹകരണ ആശുപത്രി പുതിയ മന്ദിരത്തിലേക്ക്; ജനകീയ ഓഹരി സമാഹരണത്തിന് തുടക്കമായി

> **Lead Summary:** **കൊയിലാണ്ടി: [ **കൊയിലാണ്ടി സഹകരണ ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി വിപുലമായ ജനകീയ ഓഹരി സമാഹരണ ക്യാമ്പയിന് തുടക്കമായി.

## Article Content

**കൊയിലാണ്ടി: [ **കൊയിലാണ്ടി സഹകരണ ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി വിപുലമായ ജനകീയ ഓഹരി സമാഹരണ ക്യാമ്പയിന് തുടക്കമായി.

ഇതിനായി നഗരസഭാ പരിധിയിലെയും സമീപ പ്രദേശങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിൽ ആശുപത്രി ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രത്യേക കേന്ദ്രങ്ങൾ സജ്ജമാക്കി പ്രവർത്തനം ഏകോപിപ്പിക്കും.

സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ഈ ജനകീയ ക്യാമ്പയിന്റെ ഉദ്ഘാടനം ഗോപിനാഥ് അരങ്ങാടത്തിന് ഓഹരി നൽകിക്കൊണ്ട് ആശുപത്രി പ്രസിഡന്റ് അഡ്വ. കെ. സത്യൻ നിർവഹിച്ചു.

പൊതുജന പങ്കാളിത്തത്തോടെ മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ യു. മധുസൂദനൻ സ്വാഗതം ആശംസിച്ചു. ഭരണസമിതി അംഗങ്ങളായ ടി.കെ. ചന്ദ്രൻ, കെ.ടി. സിജേഷ്, സി.വി. കുഞ്ഞായൻ, പി. ബീന, കെ.എസ്. കീർത്തന, മുൻ ഭരണസമിതി അംഗം പി.കെ. ഭരതൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളിൽ നാട്ടുകാരുടെ പൂർണ്ണ സഹകരണം ഉറപ്പാക്കുകയാണ് ഈ ക്യാമ്പയിനിലൂടെ ഭരണസമിതി ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358889/koyilandy-cooperative-hospital-moves-to-new-building)