---
title: "പഠനോപകരണങ്ങൾ ഇനി വിലക്കുറവിൽ; ഉള്ളേരി ബാങ്ക് സ്റ്റുഡന്റ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു"
english_title: "Ulleri Bank Student Market begins operations"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358881/ulleri-bank-student-market-begins-operations"
published_at: "2026-05-12T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02c7f1e03c9_koyi2.jpg"
keywords: []
---

# പഠനോപകരണങ്ങൾ ഇനി വിലക്കുറവിൽ; ഉള്ളേരി ബാങ്ക് സ്റ്റുഡന്റ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** **ഉള്ളേരി: [** വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള പഠനോപകരണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് മാർക്കറ്റ് ആരംഭിച്ചു.

## Article Content

**ഉള്ളേരി: [** വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള പഠനോപകരണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് മാർക്കറ്റ് ആരംഭിച്ചു.

മാർക്കറ്റിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് വി.കെ. വിജയൻ നിർവഹിച്ചു. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായാണ് ബാങ്ക് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ബാങ്ക് വൈസ് പ്രസിഡന്റ് ഒള്ളൂർ ദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് സെക്രട്ടറി മോൺസി വർഗീസ്, ഡയറക്ടർമാരായ പി.വി. ഭാസ്കരൻ കിടാവ്, ദിവാകരൻ ഉദ്യേരി, ശ്രീജ, അശ്വതി, പി. പ്രകാശൻ എന്നിവരും സ്റ്റാഫ് സെക്രട്ടറി ബാബുരാജ് കുന്നത്തറയും സംസാരിച്ചു.

വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ മികച്ച പഠനോപകരണങ്ങൾ ഒരുക്കിയിട്ടുള്ള സ്റ്റുഡന്റ് മാർക്കറ്റ് പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358881/ulleri-bank-student-market-begins-operations)