---
title: "ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി കൊയിലാണ്ടി നഗരസഭ; പത്തുലക്ഷം രൂപയുടെ സൈഡ് വീൽ സ്കൂട്ടറുകൾ വിതരണം ചെയ്തു"
english_title: "Koyilandy Municipality extends a helping hand to the differently-abled"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358879/koyilandy-municipality-extends-a-helping-hand-to-the-differently-abled"
published_at: "2026-05-12T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02c6b707a7a_koyi1.jpg"
keywords: []
---

# ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി കൊയിലാണ്ടി നഗരസഭ; പത്തുലക്ഷം രൂപയുടെ സൈഡ് വീൽ സ്കൂട്ടറുകൾ വിതരണം ചെയ്തു

> **Lead Summary:** **കൊയിലാണ്ടി: [**നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടറുകൾ വിതരണം ചെയ്തു. ഇ.എം.എസ് സ്മാരക ടൗൺഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ സ്കൂട്ടറുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.

## Article Content

**കൊയിലാണ്ടി: [**നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടറുകൾ വിതരണം ചെയ്തു. ഇ.എം.എസ് സ്മാരക ടൗൺഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ സ്കൂട്ടറുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.

വികസന ഫണ്ടിൽ നിന്നും പത്തു ലക്ഷത്തി ഇരുപത്താറായിരം രൂപ വകയിരുത്തി ഒൻപത് ഗുണഭോക്താക്കൾക്കാണ് ഈ പദ്ധതി പ്രകാരം വാഹനങ്ങൾ നൽകിയത്. നഗരസഭ വൈസ് ചെയർപേഴ്‌സൺ സി.ടി. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.ടി. റുഫീല പദ്ധതി വിശദീകരണം നടത്തി.

വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ എ. സുധാകരൻ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.എം. നജീബ്, കൗൺസിലർമാരായ വി. രമേശൻ, രമ്യ, ഭാവന, ദാമോദരൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

വാർഡ് കൗൺസിലർ ജയദേവൻ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ മോനിഷ നന്ദിയും രേഖപ്പെടുത്തി. ഭിന്നശേഷിക്കാരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കിയത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358879/koyilandy-municipality-extends-a-helping-hand-to-the-differently-abled)