---
title: "ദേശീയപാതയിൽ വൺവേ നിയമം ലംഘിച്ച് എത്തിയ കാർ വാഹനങ്ങളിൽ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് പരിക്ക്"
english_title: "Car violating one-way rule on national highway crashes into vehicles, causing accident"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358742/car-violating-one-way-rule-on-national-highway-crashes-into-vehicles-causing-accident"
published_at: "2026-05-11T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0198d6253ce_kkkkkkkkkkk.jpg"
keywords: []
---

# ദേശീയപാതയിൽ വൺവേ നിയമം ലംഘിച്ച് എത്തിയ കാർ വാഹനങ്ങളിൽ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് പരിക്ക്

> **Lead Summary:** **കൊയിലാണ്ടി: [** ചേമഞ്ചേരിയിൽ പുതിയ ദേശീയപാതയിൽ വൺവേ ലംഘിച്ചെത്തിയ കാർ മറ്റ് വാഹനങ്ങളിലിടിച്ച് സ്കൂട്ടർ യാത്രക്കാരനും കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റു.

## Article Content

**കൊയിലാണ്ടി: [** ചേമഞ്ചേരിയിൽ പുതിയ ദേശീയപാതയിൽ വൺവേ ലംഘിച്ചെത്തിയ കാർ മറ്റ് വാഹനങ്ങളിലിടിച്ച് സ്കൂട്ടർ യാത്രക്കാരനും കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റു.

ഇന്നലെ ഉച്ചയ്ക്ക് 1.30-ഓടെ ചേമഞ്ചേരി പെട്രോൾ പമ്പിന് മുൻവശത്താണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്നും വൺവേ തെറ്റിച്ച് അമിതവേഗതയിലെത്തിയ എർട്ടിക കാർ ആദ്യം മറ്റൊരു കാറിനെ ഇടിച്ചുതെറിപ്പിക്കുകയും തുടർന്ന് സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു.

സ്കൂട്ടർ യാത്രക്കാരനായ മുചുകുന്ന് സ്വദേശി ഷാനിദിനാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ അപകടത്തിൽപ്പെട്ട കാറും സ്കൂട്ടറും റോഡിലേക്ക് മറിഞ്ഞുവീണു. അപകടത്തിന് കാരണമായ എർട്ടിക കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.

പരിക്കേറ്റ കാർ യാത്രക്കാരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ ഷാനിദിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിലെ വൺവേ ലംഘനമാണ് വൻ അപകടത്തിന് കാരണമായത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358742/car-violating-one-way-rule-on-national-highway-crashes-into-vehicles-causing-accident)