---
title: "അക്ഷരമുറ്റത്ത് വിരുന്നൊരുക്കി ബാലസംഘം; കൊയിലാണ്ടി ഏരിയ അക്ഷരോത്സവം ശ്രദ്ധേയമായി"
english_title: "Koyilandy area literary festival becomes notable"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358706/koyilandy-area-literary-festival-becomes-notable"
published_at: "2026-05-11T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0179a447671_koyiiiiiii.jpg"
keywords: []
---

# അക്ഷരമുറ്റത്ത് വിരുന്നൊരുക്കി ബാലസംഘം; കൊയിലാണ്ടി ഏരിയ അക്ഷരോത്സവം ശ്രദ്ധേയമായി

> **Lead Summary:** **കൊയിലാണ്ടി: [ **ബാലസംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അക്ഷരോത്സവം കുറുവങ്ങാട് സെൻട്രൽ സ്കൂളിൽ വെച്ച് നടന്നു.

## Article Content

**കൊയിലാണ്ടി: [ **ബാലസംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അക്ഷരോത്സവം കുറുവങ്ങാട് സെൻട്രൽ സ്കൂളിൽ വെച്ച് നടന്നു.

പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് പരിപാടി ഉദ്ഘാടനം ചെയ്തു. അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്ത് കുട്ടികൾക്ക് കരുത്ത പകരുന്ന ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പി. സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ പി.ടി. സുരേന്ദ്രൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പത്തു മേഖലകളിൽ നിന്നായി നിരവധി കുട്ടികളാണ് വിവിധ മത്സരങ്ങളിൽ തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ അക്ഷരോത്സവത്തിൽ പങ്കെടുത്തത്.

മത്സരവിജയികൾക്കുള്ള മെമെന്റോ വിതരണം കെ. ഷിജുവും എം. ബാലകൃഷ്ണനും ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിന് കെ. സുനിൽ സ്വാഗതം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358706/koyilandy-area-literary-festival-becomes-notable)