---
title: "പി.ടി. ശങ്കരേട്ടൻ അനുസ്മരണം: ഉള്ളേരിയിൽ വിവിധ പരിപാടികളോടെ ചരമവാർഷികം ആചരിച്ചു"
english_title: "PT Sankaretan Memorial"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358703/pt-sankaretan-memorial"
published_at: "2026-05-11T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a017887f3795_koyi4.jpg"
keywords: []
---

# പി.ടി. ശങ്കരേട്ടൻ അനുസ്മരണം: ഉള്ളേരിയിൽ വിവിധ പരിപാടികളോടെ ചരമവാർഷികം ആചരിച്ചു

> **Lead Summary:** **ഉള്ളേരി: [**ഉള്ളേരിയിലും കൊയിലാണ്ടി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലും കർഷകരെയും കയർ തൊഴിലാളികളെയും സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സജീവമായി പ്രവർത്തിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ശങ്കരേട്ടന്റെ പത്തൊമ്പതാം ചരമ വാർഷികം വിപുലമായി ആചരിച്ചു.

## Article Content

**ഉള്ളേരി: [**ഉള്ളേരിയിലും കൊയിലാണ്ടി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലും കർഷകരെയും കയർ തൊഴിലാളികളെയും സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സജീവമായി പ്രവർത്തിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ശങ്കരേട്ടന്റെ പത്തൊമ്പതാം ചരമ വാർഷികം വിപുലമായി ആചരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി കന്നൂര് നോർത്ത്, ആനവാതിൽ, കന്നൂര്, കന്നൂർ ടൗൺ ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു. വൈകിട്ട് കന്നൂര് നോർത്ത് ചെറുകാട് പരിസരത്ത് സംഘടിപ്പിച്ച അനുസ്മരണ പൊതുസമ്മേളനം നാസർ കൊളായി ഉദ്ഘാടനം ചെയ്തു.

എൻ. പ്രകാശന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.പി. നാസർ, വാർഡ് മെമ്പർ ഷാജു ചെറുക്കാവിൽ, ഡോ. കെ. രാമകൃഷ്ണൻ, എ.പി. പ്രസന്ന, വി.കെ. ദീപേഷ് എന്നിവർ സംസാരിച്ചു.

പി. രാമകൃഷ്ണൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു. പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയ നേതാവിന്റെ ഓർമ്മകൾ പുതുക്കാൻ നിരവധി പ്രവർത്തകരാണ് ചടങ്ങിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358703/pt-sankaretan-memorial)