---
title: "പയ്യോളിയിൽ സാംസ്കാരിക സംഗമം; യുവകലാസാഹിതി പുരസ്കാരം വത്സലൻ വാതുശേരി ഏറ്റുവാങ്ങി"
english_title: "Vatsalan Vathusery received the Yuva Kala Sahithi Award"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358700/vatsalan-vathusery-received-the-yuva-kala-sahithi-award"
published_at: "2026-05-11T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a017798350ea_koyi3.jpg"
keywords: []
---

# പയ്യോളിയിൽ സാംസ്കാരിക സംഗമം; യുവകലാസാഹിതി പുരസ്കാരം വത്സലൻ വാതുശേരി ഏറ്റുവാങ്ങി

> **Lead Summary:** **പയ്യോളി:[ ** യുവകലാസാഹിതി മണിയൂർ ഇ. ബാലൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അഞ്ചാമത് പുരസ്കാരം ഡോ. വത്സലൻ വാതുശേരി ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ 'ഗെയിം പ്ലാൻ' എന്ന കഥാസമാഹാരമാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.

## Article Content

**പയ്യോളി:[ ** യുവകലാസാഹിതി മണിയൂർ ഇ. ബാലൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അഞ്ചാമത് പുരസ്കാരം ഡോ. വത്സലൻ വാതുശേരി ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ 'ഗെയിം പ്ലാൻ' എന്ന കഥാസമാഹാരമാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.

തിക്കോടി സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചിന്തകൻ ഡോ. പി.കെ. പോക്കർ പുരസ്കാരദാനവും അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷറഫ് കുരുവട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫൗണ്ടേഷൻ സെക്രട്ടറി ശശികുമാർ പുറമേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രമുഖ സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പുരസ്കാരത്തിന് അർഹമായ കൃതിയെ കെ.വി. ആനന്ദൻ സദസ്സിന് പരിചയപ്പെടുത്തി.

മണിയൂർ ഇ. ബാലൻ മാസ്റ്ററുടെ ഭാര്യ പി. ജാനകി, പ്രദീപ് കണിയാരക്കൽ, സി.സി. ഗംഗാധരൻ, കെ. ശശിധരൻ, പി.പി. സുധീർ രാജ്, ബാലൻ കേളോത്ത് എന്നിവർക്കൊപ്പം പുരസ്കാര ജേതാവ് വത്സലൻ വാതുശേരിയും ചടങ്ങിൽ സംസാരിച്ചു.

വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കഥയരങ്ങ് പരിപാടിക്ക് മാറ്റുകൂട്ടി. ഇ.വി. വാസു, സൈഫുദ്ദീൻ, ഉഷാ സി. നമ്പ്യാർ, കുഞ്ഞിക്കണ്ണൻ തുറശേരി കടവ്, റമീന പയ്യോളി എന്നിവർ കഥയരങ്ങിൽ സ്വന്തം രചനകൾ അവതരിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358700/vatsalan-vathusery-received-the-yuva-kala-sahithi-award)