---
title: "ദേശീയപാതയിൽ സർവീസ് റോഡ് വേണം; കൊയിലാണ്ടിയിൽ പ്രതിഷേധം ശക്തമാകുന്നു"
english_title: "Protests intensify in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358699/protests-intensify-in-koyilandy"
published_at: "2026-05-11T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0176ac74819_koyi2.jpg"
keywords: []
---

# ദേശീയപാതയിൽ സർവീസ് റോഡ് വേണം; കൊയിലാണ്ടിയിൽ പ്രതിഷേധം ശക്തമാകുന്നു

> **Lead Summary:** **കൊയിലാണ്ടി: [ **മരളൂർ മുതൽ ഗോപാലപുരം വരെയുള്ള ഭാഗങ്ങളിൽ പാതയുടെ ഇരുവശങ്ങളിലും സർവീസ് റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി സി.പി.ഐ.എം ആനക്കുളം ലോക്കൽ കമ്മിറ്റി.

## Article Content

**കൊയിലാണ്ടി: [ **മരളൂർ മുതൽ ഗോപാലപുരം വരെയുള്ള ഭാഗങ്ങളിൽ പാതയുടെ ഇരുവശങ്ങളിലും സർവീസ് റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി സി.പി.ഐ.എം ആനക്കുളം ലോക്കൽ കമ്മിറ്റി.

ഇരുപത്തിനാല് ദിവസമായി തുടരുന്ന സമരത്തിന്റെ പന്തലിലേക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനം നടത്തി. സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ.എം ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ സമരത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു.

സമരസമിതി കൺവീനറും നഗരസഭ വൈസ് ചെയർപേഴ്സണുമായ സി.ടി. ബിന്ദു, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി കെ.ടി. സിജേഷ്, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.പി. സുധീഷ് എന്നിവരും സമരപ്പന്തലിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു.

എൻ.ടി. രാജീവൻ, പി.ടി. അജിത്ത്, മേപ്പയിൽ ബാലകൃഷ്ണൻ, കലേക്കാട്ട് ബാബുരാജ്, നഗരസഭാ കൗൺസിലർമാരായ ഷാജി പാതിരിക്കാട്, വി. രമേശൻ തുടങ്ങിയ പ്രമുഖരും സമരത്തിന് ഐക്യദാർഢ്യം അറിയിച്ചു.

സർവീസ് റോഡ് നിർമാണം അനിവാര്യമാണെന്നും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്നുമാണ് സമരസമിതിയുടെ പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358699/protests-intensify-in-koyilandy)