---
title: "'പട നയിച്ചവൻ നാട് ഭരിക്കട്ടെ'; വി.ഡി സതീശനായി കൊയിലാണ്ടിയിൽ ബാനറുകളുമായി പ്രവർത്തകർ തെരുവിലിറങ്ങി"
english_title: "Activists took to the streets in Koyilandy under the name of VD Satheesan."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358518/activists-took-to-the-streets-in-koyilandy-under-the-name-of-vd-satheesan"
published_at: "2026-05-10T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a001cedcb6a5_7.jpg"
keywords: []
---

# 'പട നയിച്ചവൻ നാട് ഭരിക്കട്ടെ'; വി.ഡി സതീശനായി കൊയിലാണ്ടിയിൽ ബാനറുകളുമായി പ്രവർത്തകർ തെരുവിലിറങ്ങി

> **Lead Summary:** **കൊയിലാണ്ടി: [ **വി.ഡി. സതീശനെ പിന്തുണച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. 'പട നയിച്ചവൻ നാട് ഭരിക്കും', 'വി.ഡി. നയിക്കട്ടെ, കേരളം വളരട്ടെ' തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകളുമായി നടന്ന പ്രകടനത്തിൽ അമ്പതോളം പ്രവർത്തകർ പങ്കെടുത്തു.

## Article Content

**കൊയിലാണ്ടി: [ **വി.ഡി. സതീശനെ പിന്തുണച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. 'പട നയിച്ചവൻ നാട് ഭരിക്കും', 'വി.ഡി. നയിക്കട്ടെ, കേരളം വളരട്ടെ' തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകളുമായി നടന്ന പ്രകടനത്തിൽ അമ്പതോളം പ്രവർത്തകർ പങ്കെടുത്തു.

കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപത്തെ ഗാന്ധി പ്രതിമയിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. മുൻ നഗരസഭാ കൗൺസിലറും കോൺഗ്രസ് നേതാവുമായ നടേരി ഭാസ്കരൻ, മുൻ കൗൺസിലർ ഷീബ അരീക്കൽ, മഹിളാ കോൺഗ്രസ് നേതാവ് നാണി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ മുൻനിർത്തി വി.ഡി. സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രവർത്തകരുടെ ഈ നീക്കം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358518/activists-took-to-the-streets-in-koyilandy-under-the-name-of-vd-satheesan)