---
title: "കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മണ്ണിടിച്ചിൽ; അഞ്ചുനില കെട്ടിടം അപകടഭീഷണിയിൽ"
english_title: "Landslide at Koyilandy Taluk Hospital"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358516/landslide-at-koyilandy-taluk-hospital"
published_at: "2026-05-10T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a001a85075ab_6.jpg"
keywords: []
---

# കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മണ്ണിടിച്ചിൽ; അഞ്ചുനില കെട്ടിടം അപകടഭീഷണിയിൽ

> **Lead Summary:** **കൊയിലാണ്ടി: [**[ ]താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പുരോഗമിക്കുന്ന പുതിയ കെട്ടിടത്തിനായി എടുത്ത വലിയ കുഴിയിലേക്ക് നിലവിലുള്ള അഞ്ചുനില കെട്ടിടത്തിന്റെ അടിഭാഗത്തെ മണ്ണിടിഞ്ഞത് വൻ അപകടഭീഷണിയുയർത്തുന്നു.

## Article Content

**കൊയിലാണ്ടി: [**[ ]താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പുരോഗമിക്കുന്ന പുതിയ കെട്ടിടത്തിനായി എടുത്ത വലിയ കുഴിയിലേക്ക് നിലവിലുള്ള അഞ്ചുനില കെട്ടിടത്തിന്റെ അടിഭാഗത്തെ മണ്ണിടിഞ്ഞത് വൻ അപകടഭീഷണിയുയർത്തുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ വേനൽമഴയെ തുടർന്നാണ് ഇപ്പോഴത്തെ പ്രധാന കെട്ടിടത്തോട് ചേർന്നുള്ള ഭാഗത്ത് മണ്ണിടിച്ചിലുണ്ടായത്. 42 കോടി രൂപ ചെലവിൽ പണിയുന്ന പുതിയ കെട്ടിടത്തിനായി ഏകദേശം പത്തു മീറ്റർ താഴ്ചയിലാണ് കുഴിയെടുത്തിരുന്നത്.

എന്നാൽ ഇപ്പോഴത്തെ കെട്ടിടത്തിന് തൊട്ടടുത്തുനിന്നും അശാസ്ത്രീയമായ രീതിയിൽ മണ്ണ് നീക്കം ചെയ്തതാണ് ഇത്തരമൊരു അപകടാവസ്ഥയ്ക്ക് കാരണമായതെന്ന് ആക്ഷേപമുണ്ട്. ആശുപത്രിയിലെത്തുന്ന രോഗികൾ ഒപി ടിക്കറ്റിനായി ക്യൂ നിൽക്കുന്ന കൗണ്ടറിൽ നിന്നും വെറും എട്ടു മീറ്റർ മാത്രം അകലെയാണ് അപകടകരമായ രീതിയിൽ മണ്ണ് ഇടിഞ്ഞു താഴ്ന്നിരിക്കുന്നത്.

സംഭവത്തെത്തുടർന്ന് കൊയിലാണ്ടി നഗരസഭാധ്യക്ഷൻ യു.കെ. ചന്ദ്രൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.പി. സുധീഷ്, നഗരസഭാ എൻജിനീയർ ശിവപ്രസാദ് എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദർശിക്കുകയും നിലവിലെ സാഹചര്യം വിലയിരുത്തുകയും ചെയ്തു.

ആശുപത്രിയിലെത്തുന്നവരുടെയും കെട്ടിടത്തിന്റെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358516/landslide-at-koyilandy-taluk-hospital)