---
title: "കണയങ്കോട് വീട്ടുമുറ്റത്തെ കോഴിക്കൂട്ടിൽ മൂർഖൻ; സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ അപകടം"
english_title: "Cobra in the chicken coop in the backyard of Kanayangode"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358513/cobra-in-the-chicken-coop-in-the-backyard-of-kanayangode"
published_at: "2026-05-10T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0019739510d_55.jpg"
keywords: []
---

# കണയങ്കോട് വീട്ടുമുറ്റത്തെ കോഴിക്കൂട്ടിൽ മൂർഖൻ; സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ അപകടം

> **Lead Summary:** **കൊയിലാണ്ടി: [ **കണയങ്കോട് ജനവാസ മേഖലയിൽ കോഴിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. കടവത്ത് കണ്ടി ദീപകിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ശനിയാഴ്ച പാമ്പിനെ കണ്ടെത്തിയത്.

## Article Content

**കൊയിലാണ്ടി: [ **കണയങ്കോട് ജനവാസ മേഖലയിൽ കോഴിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. കടവത്ത് കണ്ടി ദീപകിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ശനിയാഴ്ച പാമ്പിനെ കണ്ടെത്തിയത്.

പാമ്പിനെ കണ്ടയുടൻ വീട്ടുകാർ പരിഭ്രാന്തരാകാതെ 'സർപ്പ' ആപ്പ് വഴി വനംവകുപ്പിന്റെ അംഗീകൃത പാമ്പ് പിടുത്തക്കാരനായ സതീശൻ പാറക്കൽ താഴയെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സതീശൻ ഏറെ സാഹസികമായാണ് കൂട്ടിനുള്ളിലുണ്ടായിരുന്ന മൂർഖനെ പുറത്തെടുത്ത് പിടികൂടിയത്.

വനംവകുപ്പിന്റെ ലൈസൻസുള്ള പാമ്പ് പിടുത്തക്കാരനായ സതീശൻ പാമ്പിനെ സുരക്ഷിതമായി മാറ്റിയതോടെയാണ് നാട്ടുകാർക്കും വീട്ടുകാർക്കും ആശ്വാസമായത്. പിടികൂടിയ പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358513/cobra-in-the-chicken-coop-in-the-backyard-of-kanayangode)