---
title: "യാത്രക്കാർക്ക് ആശ്വാസം: സ്റ്റേറ്റ് ഹൈവേയിലെ ഭീഷണിയായ മരക്കൊമ്പുകൾ നഗരസഭ വെട്ടിമാറ്റി"
english_title: "The municipality has cut down tree branches that were threatening the state highway."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358146/the-municipality-has-cut-down-tree-branches-that-were-threatening-the-state-highway"
published_at: "2026-05-08T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd93de85831_11.jpg"
keywords: []
---

# യാത്രക്കാർക്ക് ആശ്വാസം: സ്റ്റേറ്റ് ഹൈവേയിലെ ഭീഷണിയായ മരക്കൊമ്പുകൾ നഗരസഭ വെട്ടിമാറ്റി

> **Lead Summary:** **കൊയിലാണ്ടി: [ **സ്റ്റേറ്റ് ഹൈവേയിൽ യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയായിരുന്ന കൂറ്റൻ മരത്തിന്റെ ചില്ലകൾ മുറിച്ചുമാറ്റി. കോതമംഗലം അയ്യപ്പക്ഷേത്രത്തിന് സമീപത്തെ ജംഗ്ഷനിൽ നിന്നിരുന്ന വലിയ അറബിപുളി മരത്തിന്റെ ശിഖരങ്ങളാണ് നഗരസഭയുടെ നിർദ്ദേശപ്രകാരം വെട്ടിമാറ്റിയത്.

## Article Content

**കൊയിലാണ്ടി: [ **സ്റ്റേറ്റ് ഹൈവേയിൽ യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയായിരുന്ന കൂറ്റൻ മരത്തിന്റെ ചില്ലകൾ മുറിച്ചുമാറ്റി. കോതമംഗലം അയ്യപ്പക്ഷേത്രത്തിന് സമീപത്തെ ജംഗ്ഷനിൽ നിന്നിരുന്ന വലിയ അറബിപുളി മരത്തിന്റെ ശിഖരങ്ങളാണ് നഗരസഭയുടെ നിർദ്ദേശപ്രകാരം വെട്ടിമാറ്റിയത്.

പൊതുമരാമത്ത് വകുപ്പും ഇറിഗേഷൻ ഡിപ്പാർട്ടമെന്റും സംയുക്തമായാണ് ഈ നടപടി സ്വീകരിച്ചത്. മരത്തിനടിയിലൂടെ ഇലവൻ കെ.വി വൈദ്യുതി ലൈൻ കടന്നുപോകുന്നതും കൊമ്പുകൾ ഇടയ്ക്കിടെ പൊട്ടിവീഴുന്നതും വലിയ അപകടസാധ്യത ഉയർത്തിയിരുന്നു.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നഗരസഭ അടിയന്തരമായി ഇടപെട്ടതെന്ന് ചെയർമാൻ യു.കെ. ചന്ദ്രൻ അറിയിച്ചു. കോതമംഗലം മുതൽ കണയങ്കോട് വരെയുള്ള ഭാഗങ്ങളിൽ അപകടാവസ്ഥയിലുള്ള മറ്റു മരങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അവയുടെ കൊമ്പുകളും മുറിച്ചുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ വർഷങ്ങളായി ആ പ്രദേശത്തിന്റെ അടയാളമായി നിന്നിരുന്ന കൂറ്റൻ വൃക്ഷത്തിന്റെ പ്രൗഢിക്കാണ് മാറ്റം സംഭവിക്കുന്നത്. എങ്കിലും അപകടഭീതി ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രക്കാരും നാട്ടുകാരും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358146/the-municipality-has-cut-down-tree-branches-that-were-threatening-the-state-highway)